Cricket Cricket-International IPL IPL-Team Top News

മാർക്ക് വുഡിന്റെ പകരക്കാരൻ സിംബാബ്‌വെ ഫാസ്റ്റ് ബോളർ ബ്ലെസിംഗ് മുസാറബാനിയോ?

March 22, 2022

author:

മാർക്ക് വുഡിന്റെ പകരക്കാരൻ സിംബാബ്‌വെ ഫാസ്റ്റ് ബോളർ ബ്ലെസിംഗ് മുസാറബാനിയോ?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന എഡിഷനിൽ സിംബാബ്‌വെ ഫാസ്റ്റ് ബോളർ ബ്ലെസിംഗ് മുസാറബാനിക്ക് അവസരമൊരുങ്ങുന്നു. മാർക്ക് വുഡിന്റെ പകരക്കാരനായോ നെറ്റ് ബോളറായോ താരം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ലഖ്‌നൗ ഫ്രാഞ്ചൈസിയിൽ ചേരാൻ ബ്ലെസിംഗ് മുസാറബാനി ഉടൻ തന്നെ ഇന്ത്യയിലെത്തും. സിംബാബ്‌വെയിലെ ഇന്ത്യൻ അംബാസഡറുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് പേസ് ബോളർ ഇന്ത്യയിലേക്ക് എത്തുന്ന വാർത്ത സ്ഥിരീകരിച്ചത്. മുസാറബാനി പകരക്കാരനാണോ അതോ നെറ്റ് ബോളറായി എത്തുകയാണോ എന്ന കാര്യം കാത്തിരുന്നു കാണേണ്ട ഒന്നാണ്.

Image

മാർക്ക് വുഡിന് പകരക്കാരനായി എൽഎസ്ജി നേരത്തെ ബംഗ്ലാദേശ് പേസർ തസ്കിൻ അഹമ്മദിനെ സമീപിച്ചിരുന്നു. എന്നാൽ ടീം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായതിനാൽ താരത്തിന് എൻഒസി നൽകാൻ ബംഗ്ലാദേശ് ബോർഡ് തയാറാല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നടക്കുന്ന ഏകദിന പരമ്പരയുടെ ഭാഗമായ അദ്ദേഹം പ്രോട്ടീസിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കും.

Leave a comment