Cricket Cricket-International IPL IPL-Team Top News

മാർക്ക് വുഡിന് പകരക്കാരനായി തസ്കിൻ അഹമ്മദിനെ ലഖ്‌നൗ ടീമിലെത്തിച്ചേക്കും

March 21, 2022

author:

മാർക്ക് വുഡിന് പകരക്കാരനായി തസ്കിൻ അഹമ്മദിനെ ലഖ്‌നൗ ടീമിലെത്തിച്ചേക്കും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 2022 എഡിഷനിലേക്ക് മാർക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസർ തസ്കിൻ അഹമ്മദിനെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തിൽ 7.5 കോടി രൂപയ്ക്ക് വാങ്ങിയ ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ കൈമുട്ടിന് പരിക്കേറ്റതിനാൽ വരുന്ന സീസണിൽ നിന്ന് പിൻമാറുകയായിരുന്നു.

ലഖ്‌നൗ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ഇപ്പോൾ വുഡിന്റെ പകരക്കാരനായി ടാസ്കിനെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങളിലാണെന്നാണ് വാർത്തകൾ. ഇതുവരെ ഐ‌പി‌എൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരം ന്യൂ ബോളിൽ വിസ്‌മയം തീർക്കുന്നയാളാണ്. ലഖ്‌നൗ ടീമിന്റെ ഉപദേഷ്ടാവായ ഗൗതം ഗംഭീറാണ് ബംഗ്ലാദേശ് പേസർ തസ്കിൻ അഹമ്മദിനെ പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്.

ഇതുവരെ 33 ടി20 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ നേടിയിട്ടുള്ള ടാസ്‌കിൻ നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ബംഗ്ലാദേശിനായി കളിക്കുകയാണ്. ഈ പരമ്പര മാർച്ച് 23-നാണ് അവസാനിക്കുന്നത്. വാണ്ടറേഴ്‌സിലെ രണ്ടാം ഏകദിനത്തിന് ശേഷമാണ് ലഖ്‌നൗ ടീമിലേക്ക് തസ്കിൻ അഹമ്മദിനെ പരിഗണിക്കുന്നതായി വാർത്തകൾ പുറത്തുവന്നത്.

Leave a comment