കിരീടം നേടാനുള്ള ടീം തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് മായങ്ക് അഗര്‍വാള്‍
മാർച്ച് 26 മുതൽ ആരംഭിക്കുന്ന ഐപിഎല്ലിൽ കിരീടം നേടാന്‍ പാകത്തിന് ഉള്ള ടീമിനെ ഫ്രാഞ്ചൈസി ഉണ്ടാക്കി എടുത്തിട്ടുണ്ട് എന്ന് പുതുതായി നിയമിതനായ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ വിശ്വസിക്കുന്നു. ടീമിനൊപ്പം നാല് സീസണുകൾക്ക് ശേഷം, ഓപ്പണിംഗ് പങ്കാളിയായ കെഎൽ രാഹുലിന്റെ പക്കല്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം മായങ്ക് ഏറ്റുവാങ്ങി.രാഹുല്‍ ഇനി ലക്ക്നൌ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചേക്കും.

“ഓക്ഷനില്‍ ഫ്രാഞ്ചൈസി അവര്‍ക്ക് കഴിയുന്നത് ചെയ്തു.ഇനി ഞങ്ങളുടെ ഊഴം ആണ്.കൊടിയ സമ്മര്‍ദത്തില്‍ എങ്ങനെ കളിക്കണം എന്ന് ഞങ്ങള്‍ കാണിക്കേണ്ടത് ഉണ്ട്.ഒരു ക്യാപ്റ്റന്‍ ആയും അതെ രീതിയില്‍ തന്നെ മികച്ച ഒരു ബാറ്റര്‍ ആയും തിളഞ്ഞുക എന്നത് ആണ് എന്റെ ലക്ഷ്യം.” അഗർവാൾ ശനിയാഴ്ച പിടിഐയോട് പറഞ്ഞു.