European Football Foot Ball Top News transfer news

പരിശീലകസ്ഥാനത്തേയ്ക്ക് ലോപെറ്റെഗിയെയും യുണൈറ്റഡ് പരിഗണിക്കുന്നു

March 17, 2022

author:

പരിശീലകസ്ഥാനത്തേയ്ക്ക് ലോപെറ്റെഗിയെയും യുണൈറ്റഡ് പരിഗണിക്കുന്നു

നിലവിൽ ലാ ലിഗ ടീമായ സെവില്ലയുടെ ചുമതലയുള്ള ജൂലെൻ ലോപെറ്റെഗിയെയും പരിശീലക സ്ഥാനത്തേയ്ക്കുള്ള ചുരുക്ക പട്ടികയിൽ ചേർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. മൗറിഷ്യോ പോച്ചെറ്റിനോ, എറിക് ടെൻ ഹാഗ്, തോമസ് ടുച്ചൽ, ലൂയിസ് എൻറികെ തുടങ്ങിയവരെയും ടീം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

ജൂൺ മാസത്തിൽ ഇടക്കാല പരിശീലകനായ റാൽഫ് റാങ്‌നിക്ക് ഒരു കൺസൾട്ടൻസി റോളിലേക്ക് മാറിയതിന് ശേഷമുള്ള സ്ഥിരം പരിശീലകൻ ഇവരിൽ ആരെങ്കിലും ആയിരിക്കണമെന്നാണ് യുണൈറ്റഡ് താത്പര്യപ്പെടുന്നത്. ഈ സീസണിൽ ഏറെ വിമർശനങ്ങൾ കേൾക്കുന്ന ടീമിനെ പരിശീലിപ്പിക്കുന്ന എന്ന കാര്യം ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്.

മുൻപ് റയൽ മാഡ്രിഡിനെയും സ്‌പെയിനിനെയും പരിശീലിപ്പിച്ച പരിചയ സമ്പത്താണ് ജൂലെൻ ലോപെറ്റെഗിയെ തെരഞ്ഞെടുക്കാനുള്ള കാരണം. മാത്രമല്ല ലാലിഗയിൽ ഈ സീസണിൽ സെവിയ്യയുടെ മികച്ച പ്രകടനവും ലോപെറ്റെഗിയെ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണമാണ്. ടീം 2020 ൽ യൂറോപ്പ ലീഗ് നേടിയതും ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു. ഈ സീസണിൽ സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിൽ സെവിയ്യയെ രണ്ടാം സ്ഥാനത്താണുള്ളത്.

Leave a comment