Cricket Cricket-International IPL Top News

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസ് ടി20 ബ്ലാസ്റ്റിന്റെ എസെക്‌സ് ഈഗിൾസിനൊപ്പം

March 17, 2022

author:

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസ് ടി20 ബ്ലാസ്റ്റിന്റെ എസെക്‌സ് ഈഗിൾസിനൊപ്പം

ടി20 ബ്ലാസ്റ്റിന്റെ വരാനിരിക്കുന്ന സീസണിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസ് എസെക്‌സ് ഈഗിൾസിനായി കളിക്കും. അടുത്തിടെ നടന്ന 2022 ബിഗ് ബാഷ് ലീഗിൽ 29 കാരനായ താരം മികച്ച ഫോമിലാണ് കളിച്ചത്. ഈ മികവിൽ ഐപിഎൽ മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസും സാംസിനെ ടീമിലെത്തിച്ചിരുന്നു.

ഐപിഎല്ലിൽ ഇതിനു മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് സാംസ്. ഇതുവരെ ഏഴ് ടി20 മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് നാല് വിക്കറ്റ് വീഴ്ത്തിയ സാംസ് ബാറ്റിംഗിലും മോശമാക്കിയിട്ടില്ല. 41 റൺസാണ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ. കഴിഞ്ഞ കുറച്ച് പരമ്പരകളിൽ ഓസ്‌ട്രേലിയൻ ടീമിനൊപ്പം തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും തന്റെ കഴിവ് പ്രകടിപ്പിക്കാൻ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല.

ബിഗ് ബാഷ് ലീഗിൽ 75 വിക്കറ്റുകളുമായി സിഡ്‌നി തണ്ടറിന് വേണ്ടി എക്കാലത്തെയും മുൻനിര വിക്കറ്റ് വേട്ടക്കാരനാണ് സാംസ്. കൂടാതെ പോയ ബിബിഎല്ലിൽ മികച്ച പ്രകടനവും കാഴ്ച്ചവെച്ചത് ശ്രദ്ധനേടാനും ഡാനിയൽ സാംസിന് സാധിച്ചു.

Leave a comment