തോറ്റത് ആഴ്സണല്‍ ആണെങ്കിലും നഷ്ട്ടപ്പെട്ടത് സിറ്റിക്കാണ്
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണലിനെ 2-0ന് തോൽപ്പിച്ച് ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള വിടവ് ഒറ്റ പോയിന്റായി കുറച്ചു.തങ്ങളുടെ അവസാന അഞ്ച് ലീഗ് മത്സരങ്ങളും ജയിച്ച ആഴ്സണൽ ആദ്യ പകുതിയിൽ ഏറെക്കുറെ ആധിപത്യം പുലർത്തിയിരുന്നു, എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കളി ലിവര്‍പൂള്‍ തങ്ങളുടെ പക്കലേക്ക് തിരിച്ചുവിട്ടു.

54 മിനിറ്റിനുള്ളിൽ ലണ്ടൻ ടീമിന്റെ പ്രതിരോധ നിരയെ സാക്ഷിയാക്കി മുന്നിൽ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട ഗോൾകീപ്പർ ആരോൺ റാംസ്ഡെയ്ലിനെ കബളിപ്പിച്ച് കൊണ്ട് ലിവര്‍പൂളിനു ലീഡ് നേടി കൊടുത്തു.എട്ട് മിനിറ്റിന് ശേഷം റോബർട്ടോ ഫിർമിനോയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ ലിവര്‍പൂളിന്റെ ലീഡ് ഇരട്ടിയായി.69 പോയിന്റുമായി ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയുടെ (70) തൊട്ട് പിന്നില്‍ ആണ്.ഇരു ടീമുകളും ഇപ്പോൾ 29 ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏപ്രിൽ 10 ന് ഇരു ടീമുകളും പരസ്പരം കളിക്കും എന്നതിനാല്‍ ലീഗ് പോരാട്ടത്തിനു ആവേശം കൂടും.