റോയ് കൃഷ്ണയുടെ ഗോളിന് ബഗാനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല ; കേരള vs ഹൈദരാബാദ് ഫൈനല്‍ മത്സരം ഞായറാഴ്ച്ച
ഐഎസ്എല്‍ 2021-22 സീസണിന്റെ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ നേരിടും.ബുധനാഴ്ച ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിന്റെ സെമി രണ്ടാം പാദത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ 79-ാം മിനിറ്റിൽ റോയ് കൃഷ്ണ എടികെ മോഹൻ ബഗാന് ലീഡ് നൽകി എങ്കിലും ആദ്യ പാദ സ്കോര്‍ 3 – 1 ആയത് ഹൈദരാബാദിനു ഗുണം ചെയ്തു.വരുന്ന ഞായറാഴ്ച്ച ആണ് കേരളയും ഹൈദരാബാദും തമ്മില്‍ ഉള്ള ഫൈനല്‍ പോരാട്ടം.

ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യ ഫൈനലിന് ആണ് ഹൈദരാബാദ് ഒരുങ്ങുന്നത്.ആദ്യ പാദത്തില്‍ ഹൈദരാബാദിനു വേണ്ടി വല കുലുക്കിയത് ഓഗ്ബച്ചേ,മൊഹമ്മദ് യാസിര്‍,ജാവിയര്‍ സിവിയെറോ എന്നിവര്‍ ആണ്.ആദ്യ പാദത്തിലും മോഹന്‍ ബഗാന് വേണ്ടി ഗോള്‍ നേടിയത് റോയ് കൃഷ്ണ തന്നെ ആയിരുന്നു.