പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു എതിരാളി ആഴ്സണല്‍
ബുധനാഴ്ച രാത്രി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന കൗതുകകരമായ പ്രീമിയർ ലീഗ് മത്സരത്തില്‍ ആഴ്സണൽ ലിവർപൂളിനെ നേരിടും.വാരാന്ത്യത്തിൽ ഇരു ടീമുകളും 2-0 എന്ന മാര്‍ജിനില്‍ വിജയം നേടിയിരുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്നേ മുക്കാലിന് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

ആർട്ടെറ്റ ഇപ്പോൾ തുടർച്ചയായി അഞ്ച് പ്രീമിയർ ലീഗ് വിജയങ്ങള്‍ക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്. ആഴ്സണൽ ടോപ്പ് ഫ്ലൈറ്റിലെ അവസാന നാല് മത്സരങ്ങള്‍ക്ക് കുറഞ്ഞത് രണ്ട് ഗോളെങ്കിലും നേടാന്‍ അവര്‍ക്ക് ആയിട്ടുണ്ട്.ഇനി ലിവര്‍പൂളിന്റെ കാര്യം കുറച്ച് കൂടി സങ്കീർണ്ണമാണ്.കഴിഞ്ഞ അഞ്ചും വിജയിച്ച അവര്‍ നാല് പോയിന്റിന് സിറ്റിയുടെ പുറകെ ആണ്.ഇന്ന് ജയം നേടാന്‍ ആയാല്‍ പോയിന്റ് വിത്യാസം ഒന്നാക്കി കുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.