Cricket Cricket-International Top News

ധോണിക്കു പോലും നേടാന്‍ കഴിയാത്ത റെക്കോഡ് സ്വന്തം പേരിൽ കുറിച്ച് റിഷഭ് പന്ത്

March 15, 2022

author:

ധോണിക്കു പോലും നേടാന്‍ കഴിയാത്ത റെക്കോഡ് സ്വന്തം പേരിൽ കുറിച്ച് റിഷഭ് പന്ത്

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കഴിയുമ്പോൾ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്തിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. രണ്ടു ടെസ്റ്റുകളില്‍ നിന്ന് 61.67 ശരാശരിയില്‍ 120.13 സ്‌ട്രൈക്ക് റേറ്റില്‍ 185 റണ്‍സാണ് ഇന്ത്യയുടെ യുവതാരം തന്റെ പേരിൽ കുറിച്ചിരിക്കുന്നത്. ഒപ്പം എട്ടു ശ്രീലങ്കന്‍ താരങ്ങളെ പുറത്താക്കുന്നതിലും പങ്കുവഹിച്ചു.

ഒരു ടെസ്റ്റ് ക്രിക്കറ്റിൽ മാൻ ഓഫ് ദി സീരീസ് നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നേട്ടമാണ് റിഷഭ് പന്ത് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. പന്ത് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം നേടുമ്പോള്‍ ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ എംഎസ് ധോണിക്കു പോലും നേടാന്‍ കഴിയാത്ത റെക്കോഡാണ് റിഷഭ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.

വെറും 30 ടെസ്റ്റുകളുടെ മാത്രം പരിചയമാണ് പന്തിനുള്ളതെന്നതും ശ്രദ്ധേയമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിനുമുമ്പ് 25 തവണയാണ് കീപ്പർമാർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നു തവണ വീതം നേടിയ ഓസ്ട്രേലിയയുടെ ആഡം ഗിൽക്രിസ്റ്റും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സുമാണ് ഈ സ്വപ്ന നേട്ടം കൂടുതൽ സ്വന്തമാക്കിയിരിക്കുന്നത്.

ഇവർക്കു പുറമെ രണ്ടു തവണ വീതം നേടിയ സിംബാബ്‌വെയുടെ ആൻഡി ഫ്ലവറും പാകിസ്ഥാന്റെ നിലവിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനുമായ മുഹമ്മദ് റിസ്‌വാനും മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയിട്ടുള്ളവരാണ്.

Leave a comment