സഹലിനെ ഒഴിവാക്കി ടീമിൽ രണ്ടു മാറ്റങ്ങൾ, ലൈനപ്പ് പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്‍ രണ്ടാം പാദ സെമി ഫൈനലില്‍ ജംഷഡ്പൂരിനെതിരെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ മാറ്റങ്ങൾ. പ്ലെയിങ് ഇലവനില്‍ വലിയ മാറ്റങ്ങളോടെയാണ് പരിശീലകൻ വുകമാനോവിച് ടീമിനെ രണ്ടാം പാദ മത്സരത്തിന് ഇറക്കുന്നത്.
സഹല്‍ അബ്ദുസമദിനെ ഒഴിവാക്കിയാണ് ടീമിനെ അണിനിരത്തിയിരിക്കുന്നത്. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോള്‍ സന്ദീപും നിശുകുമാറും ടീമിലെത്തി. ലൂണ, ഡിയസ്, വാസ്കസ് എന്നിവരാണ് മഞ്ഞപ്പടയുടെ മുന്നേറ്റനിരയിലുള്ളത്. ഹോര്‍മിപാം, ലെസ്കോവിച്ച് എന്നിവര്‍ക്കൊപ്പം ഖാബ്രയും സന്ദീപും നിശുവുമായിരിക്കും കളിക്കുക.
ജംഷഡ്പൂരിനെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0ന് പരാജയപ്പെടുത്തിയിരുന്നു. 2014, 2016 സീസണിന് ശേഷം തങ്ങളുടെ മൂന്നാമത്തെ ഫൈനൽ തേടി ബ്ലാസ്റ്റേഴ്സ് എത്തുമ്പോൾ ആദ്യ ഫൈനലിലേക്ക് പ്രവേശിക്കാനാണ് ജംഷഡ്പർ ശ്രമിക്കുക. ഇന്നു സമനില പിടിച്ചാലും കേരളത്തിന് ഫൈനലിലെത്താം.
ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ കരുത്തരെങ്കിലും ഇന്നത്തെ രണ്ടാംപാദ സെമിയില്‍ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മേൽക്കൈ. എന്നാൽ ഋതിക് ദാസ്, ഡാനിയേൽ ചീമ, ഗ്രെഗ് സ്റ്റുവർട്ട് തുടങ്ങി കളി വരുതിയിലാക്കാൻ കരുത്തുള്ള താരങ്ങളാണ് ജംഷഡ്പൂരിന്റെ നിരയിലുള്ളത്.