European Football Foot Ball Top News transfer news

കരാർ നീട്ടില്ല, പിഎസ്‌ജി വിടാൻ തയാറെടുത്ത് ഏഞ്ചൽ ഡി മരിയ

March 14, 2022

author:

കരാർ നീട്ടില്ല, പിഎസ്‌ജി വിടാൻ തയാറെടുത്ത് ഏഞ്ചൽ ഡി മരിയ

ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമനിൽ നിന്നും കൂടുമാറ്റത്തിനൊരുങ്ങി അർജന്റീനിയൻ താരം ഏഞ്ചൽ ഡി മരിയ. 33 കാരനായ താരത്തിന്റെ നിലവിലെ കരാർ ജൂണിൽ അവസാനിക്കുന്നതോടെയാണ് ഡി മരിയ ക്ലബുമായി പിരിയാൻ തയാറെടുക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ നിന്നും നിരാശാജനകമായ പുറത്തായതിന് ശേഷം തന്റെ കരാർ നീട്ടാൻ താരം ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഫ്രീ ഏജന്റായി താരത്തിന് ക്ലബ്ബ് വിടാനാകുമെന്നിരിക്കെ അടുത്ത സീസണില്‍ ഡി മരിയ എവിടെയായിരിക്കും കളിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

2007 നും 2010 നും ഇടയിൽ കളിച്ച പോർച്ചുഗീസ് ടീമായ ബെൻഫിക്കയിലേക്ക് ഒരു തിരിച്ചുവരവ് നടത്താനാണ് ഏഞ്ചൽ ഡി മരിയ ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും 2015ല്‍ പിഎസ്ജിയില്‍ എത്തിയ ഡി മരിയ ക്ലബിനൊപ്പം നാല് ഫ്രഞ്ച് ലീഗ് ഉള്‍പ്പെടെ പതിനേഴു കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ മോശം പ്രകടനത്തിന്റെ പേരിൽ ഇപ്പോഴും ചീത്തപേര് കേൾക്കുന്ന മരിയ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരാനുള്ള സാധ്യത വളരെ കുറവാണ്.

Leave a comment