മെസിക്കും നെയ്മറിനും കൂവല്‍, പ്രതിഷേധസ്വരത്തിൽ പിഎസ്ജി ആരാധകര്‍
യൂവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന്റെ രോക്ഷം പിഎസ്ജി ആരാധകർക്കിപ്പോഴുമുണ്ട്. അങ്ങനെ അങ്ങ് പെട്ടന്നു മറക്കാൻ പറ്റാനാവത്തത്ര വലിയ തോൽവിയാണ് റയൽ മാഡ്രിനോട് ടീം വഴങ്ങിയത്.
പ്രീ-ക്വാർട്ടറിൽ നിന്നും നാണംകെട്ട് പുറത്തായ പിഎസ്ജി ഇന്നു ആദ്യ ലീഗ് മത്സരത്തിനിറങ്ങിയപ്പോൾ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ ബോര്‍ഡെക്സിനെതിരായ മത്സരത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസിക്കും സഹതാരം നെയ്മറിനെയും ആരാധകര്‍ കൂക്കിവിളികളോടെയാണ് സ്വാഗതം ചെയ്തത്.
ഇരുവരും പന്ത് തൊടുമ്പോഴെല്ലാം പിഎസ്ജി ആരാധകര്‍ പ്രതിഷേധസ്വരത്തിൽ കൂവുകയായിരുന്നു. എന്നാൽ താരങ്ങള്‍ക്ക് പിന്തുണയുമായി മുൻസഹതാരവും ഉറ്റസുഹൃത്തുമായ അത്ലറ്റികോ മാഡ്രിഡിന്റെ ലൂയിസ് സുവാരസ് രംഗത്തെത്തിയിട്ടുണ്ട്. എപ്പോഴും താന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് സുവാരസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വ്യക്തമാക്കിയത്.