40 വർഷത്തെ കപിൽ ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഋഷഭ് പന്ത്
ബെംഗളൂരുവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം 28 പന്തിൽ അർധസെഞ്ചുറി തികച്ചപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് ഞായറാഴ്ച ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ ടെസ്റ്റ് അർദ്ധ സെഞ്ച്വറി നേടി.അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത ഋഷഭ് പന്താണ് ഇന്നിംഗ്സിന്റെ ചുമതല ഏറ്റെടുത്ത് സന്ദർശക ബൗളർമാരെ ആക്രമിച്ച് കളിയില്‍ ഇന്ത്യയുടെ നിയന്ത്രണം ഉറപ്പിക്കാൻ സഹായിച്ചത്.

തന്റെ വേഗമേറിയ ഫിഫ്റ്റിയിലൂടെ പന്ത്, കപിൽ ദേവിന്റെ ഏകദേശം 40 വർഷത്തെ ടെസ്റ്റ് ഫിഫ്റ്റിയുടെ റെക്കോർഡ് തകർത്തു.1982 ഡിസംബറിൽ കറാച്ചി ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ കപിൽ ദേവ് 30 പന്തിൽ അർധസെഞ്ചുറി നേടിയിരുന്നു.പന്ത്,അയ്യര്‍ എന്നിവരെ കൂടാതെ രോഹിത് ശർമ്മ 46 റൺസും ഹനുമ വിഹാരി 35 റൺസും നേടി ഇന്ത്യക്ക് മികച്ച പിന്തുണ നല്കി.