ചെല്‍സിക്കെതിരെയുള്ള നടപടി പരസ്യമായി പിന്തുണച്ച് ക്ലോപ്പ്
ചെൽസി ഉടമ റോമൻ അബ്രമോവിച്ചിന് സാന്ക്ഷന് നൽകാനുള്ള യുകെ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് യുർഗൻ ക്ലോപ്പ്.റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന്റെ വെളിച്ചത്തിൽ വ്ളാഡിമിർ പുടിനുമായുള്ള ബന്ധം കാരണം അബ്രമോവിച്ചിന്റെ സ്വത്തുക്കൾ വ്യാഴാഴ്ച യുകെ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു,എന്നാല്‍ ഇന്നലെ അദ്ദേഹത്തിന് ഒരാഴ്ച്ചക്കുള്ളില്‍ തന്റെ ഇടപാട് പൂര്‍ത്തിയാക്കാനുള്ള സമയം സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു.

കളിക്കാരോടും സ്റ്റാഫിനോടും ഒപ്പം ബ്ലൂസ് ബോസ് തോമസ് ടുച്ചലിനോട് തനിക്ക് സഹതാപമുണ്ടെന്ന് ക്ലോപ്പ് സമ്മതിക്കുന്നു, എന്നാൽ അവരുടെ റഷ്യൻ ഉടമയേ യുകെയില്‍ ബിസിനസില്‍ തുടരാന്‍ അനുവദിക്കാത്തത് സര്‍ക്കാരിന്റെ നല്ല തീരുമാനത്തില്‍ ഒന്നാണ് എന്ന് അദ്ദേഹം കരുതുന്നു.ശനിയാഴ്ച്ച നടക്കാന്‍ പോകുന്ന മത്സരത്തിനു മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് അദ്ദേഹം തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.