ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; ഈ വേനൽക്കാലത്ത് നെയ്മറെ വിൽക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ ആഗ്രഹിക്കുന്നു
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറെ വിൽക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ ശ്രമിക്കുമെന്ന് റിപ്പോർട്ട്.2021-22 കാമ്പെയ്നിനിടെ ഫ്രഞ്ച് ഭീമന്മാർക്ക് വേണ്ടി തന്റെ ഫോമിന്റെ മൂര്‍ധന്യത്തില്‍ എത്താന്‍ താരം ഏറെ പാടുപ്പെട്ടു.19 മത്സരങ്ങളിൽ നിന്ന് വെറും നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും മാത്രം ആണ് താരത്തിന്റെ സംഭാവന.

ബാഴ്സലോണയിൽ നിന്ന് എത്തിയതിന് ശേഷം പിഎസ്ജിക്ക് വേണ്ടി 135 ഔട്ടിംഗുകളിൽ നിന്ന് 91 ഗോളുകളും 57 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്, എന്നാൽ നിരവധി പരിക്കുകളുടെ പ്രശ്നങ്ങളുമായി നെയ്മർ പിഎസ്ജിയില്‍ സ്ഥിരത കൈവരിക്കാന്‍ ഏറെ പാടുപ്പെട്ടു.ബ്രസീൽ ഇന്റർനാഷണൽ കഴിഞ്ഞ മേയിൽ പിഎസ്ജിയുമായുള്ള കരാര്‍ നീട്ടിയിരുന്നു.നിലവിലെ കരാർ 2025 ജൂൺ വരെ പ്രവർത്തിക്കും.എന്നാല്‍ നിലവിലെ താരത്തിന്റെ പ്രകടനത്തില്‍ പിഎസ്ജി തീരെ തല്പ്പരര് അല്ല.താൽപ്പര്യമുള്ള ക്ലബ്ബുകളിൽ നിന്ന് ഏകദേശം 100 മില്യൺ യൂറോ (84 മില്യൺ പൗണ്ട്) ചോദിക്കാൻ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.