European Football Foot Ball Top News

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനം പോരാട്ടം

March 12, 2022

author:

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനം പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനം പോരാട്ടം. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് വലിയ പരാജയം ഏറ്റുവാങ്ങിയ യുണൈറ്റഡിന് ഇന്നത്തെ മത്സരത്തിൽ ഏങ്ങനെയും ജയിക്കുക എന്നതാണ് ലക്ഷ്യം.

ഒരു തോൽവി കൂടെ ഏറ്റുവാങ്ങാൻ ചെകുത്താൻമാർക്കായേക്കില്ല. എന്നാൽ എതിരാളികൾ ശക്തരാണെന്നതാണ് റാൾഫ് റാങ്ക്നിക്കിനും ടീമിനും നെഞ്ചിടിപ്പേറുന്നത്. അവസാന മൂന്ന് മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയിക്കാൻ ആയിട്ടില്ലെന്നതും ഏറെ നിരാശയേകുന്നുണ്ട്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനായില്ലെങ്കിൽ യുണൈറ്റഡിന് അതും വലിയ തിരിച്ചടിയാകും.

ക്രിസ്റ്റ്യാനോ റൊണാൾഡോ, കവാനി, വരാനെ എന്നിവർ പരിശീലനം പുനരാരംഭിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നുണ്ട്. മറുവശത്ത് സ്പർസ് ഗംഭീര ഫോമിലാണ്. പോയ മത്സരത്തിൽ എവർട്ടനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് അന്റോണിയോ കോണ്ടെയുടെ ടീം എത്തുന്നത്. പോരാത്തതിന് മാഞ്ചസ്റ്റർ സിറ്റിയെ വരെ അട്ടിമറിച്ച മികവും അവർക്കുണ്ട്.

അവസാന രണ്ട് പ്രീമിയർ ലീഗ് മത്സരത്തിൽ നിന്ന് ടോട്ടനും 9 ഗോളുകളാണ് അടിച്ചു കൂട്ടിയിരിക്കുന്നത്. ഹാരി കെയ്‌ൻ സൺ ഹ്യൂങ് മിൻ എന്നിവരുടെ മികവാണ് ടോട്ടനത്തിന്റെ കരുത്തും. ടോപ്പ് ഫോറിലേക്കുള്ള ഓട്ടത്തിൽ ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 11 മണിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൌണ്ടായ ഓൾഡ് ട്രഫോർഡിൽ നടക്കും.

Leave a comment