European Football Foot Ball Top News

എറിക് ടെൻ ഹാഗിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

March 11, 2022

author:

എറിക് ടെൻ ഹാഗിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

പുതിയ സ്ഥിരം പരിശീലകനെ തേടിയലയുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റ് എറിക് ടെൻ ഹാഗിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി റെഡ് ഡെവിൾസിന്റെ ഇടനിലക്കാർ ടെൻ ഹാഗിനെ ബന്ധപ്പെട്ടതായാണ് സൂചന.

നിലവിൽ ഡച്ച് ലീഗിലെ അയാക്‌സിന്റെ പരിശീലകനായ ടെൻ ഹാഗിന്റെ നിലവിലെ കരാർ 2023-ൽ അവസാനിക്കും. നിലവിൽ ജോഹാൻ ക്രൈഫ് അരീനയിൽ ചീഫ് എക്സിക്യൂട്ടീവായി സേവനമനുഷ്ഠിക്കുന്ന അവരുടെ മുൻ ഗോൾകീപ്പർ എഡ്വിൻ വാൻ ഡെർ സാറുമായി യുണൈറ്റഡിന് ശക്തമായ ബന്ധമുള്ളതും പരിശീലകനെ ഓൾഡ് ട്രഫോഡിൽ എത്തിക്കാൻ സഹായകരമാകുമെന്നുമാണ് കണക്കുകൂട്ടൽ.

എന്നാൽ ക്ലബ് ഇതുവരെ ടെൻ ഹാഗുമായി ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. ഔദ്യോഗിക സമീപനമുണ്ടാവുകയാണെങ്കിൽ ടെൻ ഹാഗ് യുണൈറ്റഡുമായി സംസാരിക്കാൻ വളരെ താൽപ്പര്യം കാണിക്കുമെന്നാണ് വാർത്തകളും. അതിന്റെ ഭാഗമായി അദ്ദേഹം ഇംഗ്ലീഷ് ഭാഷ പഠിക്കാനും ആരംഭിച്ചതായി വാർത്തകളുണ്ടായിരുന്നു.

യുണൈറ്റഡ് അജാക്സുമായി നല്ല ബന്ധം പങ്കിടുന്നതും ഡച്ചുകാരനെ ടീമിലെത്തിക്കാൻ അനുകൂലമായ സാഹചര്യമാണ്. ഒലെ ഗുണ്ണർ സോൾസ്ഷെയറിന് പകരക്കാരനായി യുണൈറ്റഡിന്റെ ഷോട്ട്ലിസ്റ്റിലുണ്ടായുരുന്നു രണ്ട് പരിശീലകരായിരുന്നു മൗറീഷ്യോ പോച്ചെറ്റിനോയും ടെൻ ഹാഗും

Leave a comment