European Football Foot Ball Top News

ചെൽസിയിൽ തുടരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് തോമസ് ടുഹേൽ

March 11, 2022

author:

ചെൽസിയിൽ തുടരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് തോമസ് ടുഹേൽ

പ്രതിസന്ധികൾക്കിടയിലും അനിശ്ചിതത്വങ്ങൾക്കിടയിലും ചെൽസി മാനേജരായി തുടരുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് വ്യക്തമാക്കി തോമസ് ടുഹേൽ. ക്ലബിന്റെ നിലവിലെ ഉടമ റോമൻ അബ്രമോവിച്ചിന് യുകെ ഗവൺമെന്റ് ഏകർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെയാണ് പരിശീലകൻ ടീമിനെ കൈവിടില്ലെന്ന ഉറപ്പ് നൽകിയിരിക്കുന്നത്.

റഷ്യൻ-ഇസ്രായേൽ ശതകോടീശ്വരൻ അബ്രമോവിച്ച് മാർച്ച് രണ്ടിന് യുക്രെയ്നിലെ റഷ്യയുടെ തുടർച്ചയായ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ക്ലബിനെ വിൽപ്പനയ്ക്ക് വെച്ചിരുന്നു. ഈ അനിശ്ചിതത്വങ്ങൾ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഉത്കണ്ഠ സൃഷ്ടിക്കുകയും ചെയ്‌തിരുന്നു.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ റോമന് പങ്കുണ്ട് എന്നും റോമന്റെ കമ്പനികൾ റഷ്യക്ക് ആയുധം നൽകുന്നത് എന്നും ആരോപിച്ചാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ചെൽസിക്ക് പുതിയ താരങ്ങളെ വാങ്ങാനോ ഇപ്പോഴുള്ള താരങ്ങൾക്ക് പുതിയ കരാർ നൽകാനോ ഈ ഉപരോധത്തോടെ സാധ്യമാകില്ല. മാത്രമല്ല സീസൺ കാർഡുകളില്ലാത്ത ആരാധകർക്ക് ടിക്കറ്റ് വിൽക്കാനും ഇനി ചെൽസിക്ക് കഴിയില്ല.

Leave a comment