ചെല്‍സിക്ക് വേണ്ടിയുള്ള ശ്രമം തുടരും എന്ന് ബ്രിട്ടീഷ് ശതകോടീശ്വരൻ നിക്ക് കാൻഡി
ബ്രിട്ടീഷ് ശതകോടീശ്വരൻ നിക്ക് കാൻഡി, താൻ ഇപ്പോഴും ചെൽസിക്ക് വേണ്ടിയുള്ള ശ്രമം തുടരുകയാണെന്ന് സ്ഥിരീകരിച്ചു.ഉടമ റോമൻ അബ്രമോവിച്ചുമായി ഉണ്ടായ ആശയകുഴപ്പം ഉടനെ തീര്‍ക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.49 കാരനായ പ്രോപ്പർട്ടി ഡെവലപ്പർ ഒരു ചെൽസി ആരാധകനാണ്, ഞായറാഴ്ച ന്യൂകാസിലിനെതിരായ പ്രീമിയർ ലീഗ് ഹോം മത്സരത്തിൽ അദ്ദേഹം ചെല്‍സിയുടെ കളി കാണാന്‍ വന്നേക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.

അമേരിക്കൻ നിക്ഷേപകരുമായി സംയുക്തമായി ധനസഹായം നൽകുന്ന ഒരു പദ്ധതി ആണ് നിക്ക് നടപ്പില്‍ ആക്കാന്‍ ഒരുങ്ങുന്നത്.’ഞങ്ങൾ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്, ഒരു ബിഡ് നടത്താൻ ഞങ്ങൾക്ക് ഇപ്പോഴും താൽപ്പര്യമുണ്ട്,’ കാൻഡിയുടെ വക്താവ് സ്പോർട്സ് മെയിലിനോട് പറഞ്ഞു.ഈ ആഴ്ച ആദ്യം ഒരു അമേരിക്കൻ ഗ്രൂപ്പിൽ നിന്ന് 2 ബില്യൺ പൗണ്ടിൽ താഴെയുള്ള ഓഫർ അബ്രമോവിച്ച് നിരസിച്ചതായി സ്പോർട്സ്മെയിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു.