മെസ്സിയേയും പിഎസ്ജിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ലിവര്‍പൂള്‍ താരം
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ പോരാട്ടത്തിന് മുന്നോടിയായി പിഎസ്ജിയുടെയും ലയണൽ മെസ്സിയുടെയും മാനസിക ദൃഢതയെ വിമർശിച്ച് ലിവർപൂൾ ഐക്കൺ സ്റ്റീവ് നിക്കോൾ. അറുപതുകാരൻ ഇരു പാർട്ടികളെയും ” ബോട്ടില്‍ മെര്‍ച്ചന്റ്സ് ” എന്ന് വിളിച്ചു.എപ്പോഴും തോല്‍വി ഏറ്റുവാങ്ങുന്ന ആള് എന്നത്തിനുള്ള ഒരു ഇംഗ്ലീഷ് പ്രയോഗം ആണ് ഈ വാക്ക്.

ലോസ് ബ്ലാങ്കോസ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുമെന്ന് നിക്കോൾ വിശ്വസിക്കുന്നു. ഇഎസ്പിഎൻ എഫ്സിയുടെ യൂട്യൂബ് ചാനലിൽ സംസാരിച്ചപ്പോള്‍ നിക്കോള്‍ തന്റെ മനസ്സ് തുറന്നത്.”ശരി ആണ് ആദ്യ പാദത്തില്‍ അവര്‍ റയലിനെ തോല്പിച്ചു.എന്നാല്‍ നമ്മള് മനസ്സില്ലാക്കേണ്ടത് പിഎസ്ജി താരങ്ങള്‍ മാനസികമായി ഉറപ്പ് ഇല്ലാത്തവര്‍ ആണ് എന്നുള്ളതാണ്.ഇതുപോലുള്ള മുന്‍ അവസരങ്ങളില്‍ അവര്‍ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആയപ്പോള്‍ പോലും തോറ്റിരുന്നു.അതിനാല്‍ ഞാന്‍ റയലിനെ പിന്തുണയ്ക്കുന്നു.”ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.