റോമന്‍ വേണ്ടി ആര്‍പ്പുവിളി ; ചെല്സിക്കുള്ളില് തന്നെ അഭിപ്രായവിത്യാസം
ഉക്രെയ്നിന് സ്തുതി അർപ്പിക്കുന്ന വേളയിൽ റോമൻ അബ്രമോവിച്ച് അനുകൂല ആര്‍പ്പുവിളികള്‍ അവസാനിപ്പിക്കണമെന്ന് ചെൽസി ആരാധകരോട് ചെൽസി സപ്പോർട്ടേഴ്സ് ട്രസ്റ്റ്.ചെൽസിയുടെ റഷ്യൻ ഉടമ അബ്രമോവിച്ച് തന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയോ സർക്കാർ പിടിച്ചെടുക്കുകയോ ചെയ്യുമെന്ന ഭയത്തിനിടയിൽ ക്ലബ് വില്ക്കാന് ഒരുങ്ങുകയാണ്.

ബേൺലിയിൽ ശനിയാഴ്ച നടന്ന മത്സരത്തില്‍ ആണ് സംഭവം നടക്കുന്നത്.ഉക്രെയ്നിലെ ജനങ്ങൾക്കുള്ള പിന്തുണ നല്കാന് ഒരു മിനുട്ട് മാറ്റി വച്ചിരുന്നു,എന്നാല്‍ അതിനിടെ ആണ് തങ്ങളുടെ ഉടമ റോമന്‍ വേണ്ടി ആരാധകര്‍ ആര്‍പ്പുവിളി നടത്തിയത്.ചെൽസി സപ്പോർട്ടേഴ്സ് ട്രസ്റ്റിന്റെ വക്താവ് ഡാൻ സിൽവർ ഉക്രെയ്നിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ CST ഉറച്ചുനിൽക്കുന്നു എന്നും,റോമന്‍ പിന്തുണ നല്കാന് വേറെ നല്ല സമയം ഉള്ളപ്പോള്‍ എന്തിന് ആണ് ആ ഒരു മിനുട്ട് തന്നെ ഉപയോഗപ്പെടുത്തുന്നത് എന്നും അദ്ദേഹം ആരാഞ്ഞു. ഉക്രെയ്നിലേക്ക് സാധനങ്ങളോ പണമോ സംഭാവന ചെയ്യുന്നതിനുള്ള വഴികൾ CST പര്യവേക്ഷണം ചെയ്യുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.