Cricket Cricket-International Top News

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

March 5, 2022

author:

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്‌പിൻ ബോളർമാരിൽ ഒരാളായാണ് വോൺ അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. 52 വയസായിരുന്നു.

വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസമായിരുന്ന റോഡ്നി വില്യം മാർഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറും മുൻപാണ് വോണിന്റെ വിടവാങ്ങലും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ്. 15 വർഷത്തോളം നീണ്ട കരിയറിൽ ടെസ്റ്റിൽനിന്നു മാത്രം 708 വിക്കറ്റുകളാണ് വോൺ നേടിയത്.

1999-ല്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമംഗമായ വോണ്‍ അഞ്ചു തവണ ആഷസ് കിരീടവും സ്വന്തമാക്കി. ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സക്കിടെയാണ് മരണമെന്നും പറയുന്നുണ്ട്. തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോ സമുയിലെ വില്ലയിലാണ് വോണിന്റെ മരണം.

1992-ൽ അരങ്ങേറ്റം കുറിച്ച ഷെയ്ന്‍ വോണ്‍ 2007-ൽ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Leave a comment