Cricket Cricket-International Top News

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ കിവീസിനെ ഞെട്ടിച്ച് വിൻഡീസിന് അത്യുഗ്രൻ ജയം

March 4, 2022

author:

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ കിവീസിനെ ഞെട്ടിച്ച് വിൻഡീസിന് അത്യുഗ്രൻ ജയം

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസിലാൻഡിനെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. വിൻഡീസ് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിനെ മൂന്ന് റണ്‍സിനാണ് അകലെ എറിഞ്ഞിട്ട കരീബിയൻസ് പെൺപട അവസാന ഓവറിലാണ് വിജയം തട്ടിയെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 259 റൺസ് എടുക്കുകയായിരുന്നു. ഹെയ്‌ലി മാത്യൂസിന്റെ സെഞ്ചുറി (119) പ്രകടനമാണ് മികച്ച സ്കോറിലെത്താൻ സഹായകരമായത്. ന്യൂസിലാൻഡിനായി കിവീസിനായി ലിയ തഹൂഹു മൂന്നു വിക്കറ്റെടുത്ത് മികവു കാട്ടി.

അതേസമയം 260 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിന് നായിക സോഫിയ ഡെവിന്‍ സെഞ്ചുറി നേടി മുന്നിൽ നിന്നും പടനയിച്ചു. 49 ഓവര്‍ പിന്നിട്ടപ്പോള്‍ ന്യൂസീലന്‍ഡ് ഏഴിന് 254 റണ്‍സ് എന്ന നിലയിലായിലെത്തി. അവസാന ഓവറിൽ ജയിക്കാൻ വെറും ആറു റൺസായിരുന്നു ന്യൂസിലാൻഡിനു വേണ്ടിയിരുന്നത്. എന്നാൽ വിൻഡീസിമായി പന്തെറിഞ്ഞ ഡെൻഡ്ര ഡോട്ടിൻ കഥയാകെ മാറ്റി.

44 റണ്‍സെടുത്ത് നിലയുറപ്പിച്ച കേറ്റി മാര്‍ട്ടിനെ പുറത്താക്കി കിവീസിനെ ഞെട്ടിച്ച ഡോട്ടിൻ നാലാം പന്തില്‍ 25 റണ്‍സെടുത്ത ജെസ്സ് കേറിനെയും മടക്കിയതോടെ കിവീസ് സമ്മർദത്തിലാവുകയായിരുന്നു. പിന്നീട് വിജയലക്ഷ്യം അവസാന രണ്ടുപന്തില്‍ നാല് റണ്‍സ് എന്നാ നിലയിലേക്കായി. അഞ്ചാം പന്തില്‍ ഫ്രാന്‍ ജോനാസ് റണ്‍ ഔട്ട് ആയതോടെ കൈയ്യകന്നു പോയ ജയം വിൻഡീസ് എത്തിപ്പിടിച്ചു

Leave a comment

Your email address will not be published. Required fields are marked *