Foot Ball ISL Top News

ഐഎസ്എല്ലിൽ ഇന്നു തീപാറും പോരാട്ടം, സെമി ഉറപ്പിക്കാൻ മുംബൈയും ബ്ലാസ്റ്റേഴ്‌സും നേർക്കുനേർ

March 2, 2022

author:

ഐഎസ്എല്ലിൽ ഇന്നു തീപാറും പോരാട്ടം, സെമി ഉറപ്പിക്കാൻ മുംബൈയും ബ്ലാസ്റ്റേഴ്‌സും നേർക്കുനേർ

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് തീപാറും പോരാട്ടമാണ് നടക്കാനിരിക്കുന്നത്. വൈകിട്ട് 7.30ന് നടക്കാനിരിക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും.

ശരിക്കും പറഞ്ഞാൽ കിരീടധാരണമില്ലാത്ത ഫൈനലാണ് നടക്കാനിരിക്കുന്നതെന്നു വേണമെങ്കിൽ പറയാം. പ്ലേഓഫിന് യോഗ്യത നേടാൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്. തോൽവിയാണ് ഫലമെങ്കിൽ സെമി സാധ്യതകൾ അവസാനിക്കുകയും ചെയ്യും. കേരളത്തി ഇപ്പോൾ 30 പോയിന്റും മുംബൈയ്ക്ക് 3 പോയിന്റുമാണ് ഉള്ളത്‌.

ഇന്ന് മുംബൈ സിറ്റിയെ തോൽപ്പിച്ചാൽ സെമി ഫൈനൽ കേരളത്തിന് ഉറപ്പിക്കാറാകും. അവസാന മത്സരത്തിൽ എഫ്‌സി ഗോവയെ കീഴടക്കാനാവുമെന്ന വിശ്വാസത്തിലാണ് ടീം. പക്ഷേ ഇന്നത്തെ ജയം അത് അനിവാര്യവുമാണ്. എന്നിരുന്നാലും കണക്കിൽ ഇനിയുമുണ്ട് കളി.

ഇന്നു ജയം നേടി മടങ്ങിയാലും പ്ലേഓഫ് ഉറപ്പിക്കാൻ അവസാന മത്സരമായ മുംബൈ ഹൈദരാബാദ് പോരാട്ടം വരെ ടീമിന് കാത്തിരിക്കേണ്ടിയും വരും. ടൂർണമെന്റിൽ ആദ്യം ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ഇരു ടീമുകളുടെയും അറ്റാക്കിംഗ് മികവിലാണ് പ്രതീക്ഷ.

Leave a comment