European Football Foot Ball Top News

പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി വാറ്റ്ഫോർഡ്

February 26, 2022

author:

പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി വാറ്റ്ഫോർഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനം നിലനിർത്താനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമങ്ങൾക്ക് വിലങ്ങുതടിയായി വാറ്റ്ഫോർഡ്. ഇന്നു നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയുമായാണ് റാങ്ക്നിക്കിന്റെ ടീം മൈതാനത്തുനിന്നും മടങ്ങിയത്.

രണ്ടു പകുതിയിലുമായി ഗംഭീര അറ്റാക്കിംഗാണ് യുണൈറ്റഡ് നടത്തിയതെങ്കിലും ഗോളടിക്കാൻ മാത്രം സാധിക്കാതെ പോയി. കിട്ടിയ അവസരങ്ങളൊന്നും മുതലെടുക്കാനാവാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. അതേസമയം ബോക്‌സിലേക്ക് എത്തുന്ന മാഞ്ചസ്റ്റർ താരങ്ങളെ കൃത്യമായി പ്രതിരോധിക്കാനും വാറ്റ്ഫോർഡ് താരങ്ങൾക്കായതും ഗോൾ അകന്നു നിൽക്കാൻ കാരണമായി.

സീസണിലെ രണ്ടാം തവണയും വാറ്റ്ഫോർഡിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ലെന്നതും ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റായി. ഇന്നത്തെ സമനിലയോടെ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം വെറും രണ്ടു പോയിന്റായി കുറഞ്ഞു. ഗണ്ണേഴ്‌സ് ലീഗിൽ യുണൈറ്റഡിനേക്കാൾ മൂന്നു മത്സരങ്ങൾ കുറവ് കളിച്ച മുൻതൂക്കവും ഉണ്ട്.

Leave a comment

Your email address will not be published. Required fields are marked *