European Football Foot Ball Top News

സൂപ്പര്‍ ലീഗില്‍ ചേര്‍ന്നില്ലായിരുന്നു എങ്കില്‍ അത് ചരിത്രപരമായ തെറ്റ് ആകുമായിരുന്നു എന്നു ലപ്പോര്‍ട്ട

April 23, 2021

സൂപ്പര്‍ ലീഗില്‍ ചേര്‍ന്നില്ലായിരുന്നു എങ്കില്‍ അത് ചരിത്രപരമായ തെറ്റ് ആകുമായിരുന്നു എന്നു ലപ്പോര്‍ട്ട

സൂപ്പർ ലീഗില്‍ തങ്ങള്‍ ചേര്‍ന്നില്ല എങ്കില്‍ അത് വലിയ ഒരു അബദ്ധം ആയേക്കും എന്നും എന്നാല്‍ ലീഗില്‍ ചില മാറ്റങ്ങള്‍ അനിവാര്യം ആണ് എന്നും ബാഴ്സ പ്രസിഡന്‍റ് ജൊവാന്‍ ലപ്പോര്‍ട്ട. എട്ട് ടീമുകള്‍ ഈ ഒരു ലീഗില്‍ നിന്നും ഔദ്യോഗികമായി പിന്‍മാറിയിട്ടുണ്ട് നിലവില്‍ ബാഴ്സ, റയല്‍,എ‌സി മിലാന്‍ ,യുവന്‍റസ് എന്നിവര്‍ മാത്രം ആണ് നിലവില്‍ പദ്ധതിയിലെ അങ്കങ്ങള്‍.

സൂപ്പര്‍ ലീഗ് നിലവില്‍ അത്യന്താപേക്ഷിതം ആണ് എന്നും അത് ക്ലബുകളുടെ സാമ്പത്തിക നില ഭദ്രം ആക്കും എന്നും ലപ്പോര്‍ട്ട കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ലോക ഫൂട്ബോളിന്‍റെ ഉയര്‍ച്ച ലക്ഷ്യം വച്ച് കൊണ്ടുള്ള മാറ്റങ്ങള്‍ അതിനു അനിവാര്യം ആണ്.അതിനാല്‍ ലീഗിന്‍റെ സ്ഥാപക ക്ലബ് ആയതിനാല്‍ ഇതിന് ഒരു മറുപടി തേടേണ്ടത് തങ്ങള്‍ക്ക് അനിവാര്യം ആണ് എന്നും ലപ്പോര്‍ട്ട വെളിപ്പെടുത്തി.

Leave a comment