Editorial European Football Foot Ball Top News

റെക്കോഡുകൾ ഒന്നൊന്നായി ഭേദിച്ചുകൊണ്ട് ലുക്കാക്കു

April 8, 2021

റെക്കോഡുകൾ ഒന്നൊന്നായി ഭേദിച്ചുകൊണ്ട് ലുക്കാക്കു

ലുക്കാക്കുവിന്റെ ഇറ്റാലിയൻ പടയോട്ടം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. സസുവോളക്കെതിരെ നേടിയ ഗോൾ റൊണാൾഡോ നാസാരിയോയുടെ റെക്കോർഡ് ഭേദിക്കാൻ കാരണമായി. ഇന്റർ മിലാനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ലുക്കാക്കു മാറി.

59 ഗോളുകൾ ടീമിന് വേണ്ടി നേടിക്കൊടുത്ത റൊണാൾഡോയുടെ റെക്കോർഡ് ആണ് പഴം കഥ ആയി മാറിയത്. റൊണാൾഡോ നാസാരിയോയ്ക്ക് 59 ഗോളുകൾ നേടാൻ 99 മത്സരങ്ങൾ വേണ്ടി വന്നപ്പോൾ ലുക്കാക്കു 60 ഗോൾ തികച്ചത് വെറും 86 മത്സരങ്ങളിൽ നിന്നാണ്. നേരത്തെ ബെൽജിയത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോഡും ലുക്കാക്കു സ്വന്തം ആക്കിയിരുന്നു. കന്നി സീസണിൽ ഇന്ററിനായി 20 ഗോൾ എന്ന റൊണാൾഡോയുടെ റെക്കോർഡിനൊപ്പവും ബെൽജിയം താരം എത്തിയിരുന്നു.

മിന്നും ഫോമിലാണ് ലുക്കാക്കു ഇപ്പോൾ. ഗോളുകളുടെ കൂടെ അസിസ്റ്റ് നൽകുന്നതിലും നല്ല ധാരാളിത്തം ഉണ്ട്. കഴിഞ്ഞ 8 മത്സരങ്ങളിൽ നിന്നായി 7 ഗോളും 5 അസിസ്റ്റുമാണ് താരത്തിന്റെ സംഭാവന. അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ലുക്കാക്കുവിനെ സ്പെയിനിൽ എത്തിക്കാൻ ബാഴ്സ ശ്രമം തുടങ്ങിയത് വെറുതെ അല്ല.

Leave a comment