ലീഗ് കിരീടം നേടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ അത്ലറ്റിക്കോ
ഈ സീസണിലെ തങ്ങളുടെ 21-ാമത്തെ ലാ ലിഗ വിജയം രേഖപ്പെടുത്തുന്നതിന് വേണ്ടി ഞായറാഴ്ച വൈകുന്നേരം സെവിയയെ നേരിടാൻ എസ്റ്റാഡിയോ റാമോണിലേക്ക് അറ്റ്ലെറ്റിക്കോ മാഡ്രിഡ് പോയേക്കും.ഡിയാഗോ സിമിയോണിയുടെ ടീം നിലവിൽ പട്ടികയിൽ ഒന്നാമതാണ് രണ്ടാം സ്ഥാനത്തിരിക്കുന്ന റയല്‍ മാഡ്രിഡിനേക്കാള്‍ മൂന്നു പോയിന്‍റ് ലീഡ്.

ഇനിയുള്ള മല്‍സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഒരു പരാജയം നേരിട്ടാല്‍ പോലും അവരുടെ കിരീട സാധ്യതയെ വളരെയേറെ ബാധിച്ചേക്കും.സെവിയ നിലവില്‍ നാലാം സ്ഥാനത്താണ്. താരത്തെമ്യേനേ ദുര്‍ബലര്‍ ആണെങ്കിലും അത്ലറ്റിക്കോ മാഡ്രിഡിന്‍റെ വഴി മുടക്കാനുള്ള മരുന്ന് സേവിയയുടെ കൈവശം ഉണ്ട്.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.ചെല്‍സിയോട് പരാജയപ്പെട്ട ശേഷം ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ അത്ലറ്റിക്കോ മാഡ്രിഡിന് എന്തു വില കൊടുത്തും ലീഗ് കിരീടം നഷ്ട്ടപ്പെടാതെ നോക്കണം.