ഫെര്‍ണാണ്ടീഞ്ഞോയും സിറ്റി വിടുന്നു
ഡ്രസ്സിംഗ് റൂമിൽ മറ്റൊരു വൈകാരിക നേതാവിനെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പെപ് ഗ്വാർഡിയോള.വരാനിരിക്കുന്ന സമ്മറില്‍ അര്‍ജന്റൈന്‍ താരം കൂണ് അഗ്യൂറോ ക്ലബ് വിടുമെന്ന കാര്യത്തില്‍ ഏറെ കുറെ ഉറപ്പായി.ഇപ്പോള്‍ വരുന്ന വാര്‍ത്തയനുസരിച്ച് മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ താരമായ ഫെര്‍ണാണ്ടീഞ്ഞോ സിറ്റിയുമായി വഴി പിരിയാന്‍ പോകുന്നു എന്നാണ്.താരത്തിനെ നഷ്ട്ടപ്പെട്ടാല്‍ അത് സിറ്റിക്ക് അവരുടെ കളിമികവിലും അതുപോലെ അവരുടെ നേതൃത മികവിലും അത് വലിയ ഒരു നഷ്ട്ടം തന്നെയായിരിക്കും.

ഈ വാര്‍ത്ത നല്‍കിയത് പ്രമുഘ വര്ത്തമാധ്യമമായ അത്ലറ്റിക് ആണ്.താരത്തിനു മറ്റ് ക്ലബുകളില്‍ നിന്നു ഒരുപാട് നല്ല ഓഫറുകള്‍ വരുന്നുണ്ട് എന്നും അതിനാല്‍ ഒരു ട്രാന്‍സ്ഫര്‍ താരം ആഗ്രഹിക്കുന്നു എന്നും ആണ് അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ വിശ്വസിച്ചിരിക്കുന്നത്.