യു. എ. ഇ 6 – 0 ഇന്ത്യ : ഒരു സൗഹൃദവും കാണിക്കാത്ത എമിറാത്തികൾ!!
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ യു. എ. ഇ. എതിരില്ലാത്ത ആറ് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. ഒമാനേ സമനിലയിൽ തളച്ച ആവേശവുമായി പോയ സ്റ്റിമാക്കിനും കൂട്ടർക്കും മറക്കാൻ ആഗ്രഹിക്കുന്ന രാത്രിയായി ഇന്ന് മാറി.
അലി മഖ്ബൂട്ടിന്റെ ഹത്യ ട്രിക്കാണ് അതിഥേയരുടെ വമ്പൻ ജയത്തിന് പിന്നിൽ. 12 ആം മിനുട്ടിൽ തുടങ്ങിയ ഗോൾ വർഷം 84 മിനുട്ട് വരെയുണ്ട് നീണ്ടു. ഇബ്രാഹിം, ലിമ, ടങ്ങളിയൂബ് എന്നിവരാണ് അവർക്കായി വലചലിപ്പിച്ച മറ്റു താരങ്ങൾ.
ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യയിലെ മികച്ച ടീമുകളെക്കാൾ വഞ്ചിപാടകലെയാണ് എന്ന വസ്തുത മനസിലാക്കി മുന്നോട്ട് പോവുകയായിരിക്കും ഇനിയുള്ള പോം വഴി. ഐ. സ്. ൽ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ഇനിയും വർഷങ്ങൾ വേണ്ടി വരും. ക്ഷമയോടെ നമ്മുക്ക് കാത്തിരിക്കാം.