റൊണാള്‍ഡോയെ സ്വപ്നം കണ്ട് പിഎസ്ജി
ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവന്റസ് പുറത്തായതിനെത്തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള താൽപര്യം പാരീസ് സെന്റ് ജെർമെയ്ൻ ഉയർത്തിക്കാട്ടുന്നതായി വാര്‍ത്തകള്‍.റൊണാൾഡോ അജണ്ടയിലില്ലെങ്കിൽപ്പോലും നാസർ അൽ-ഖെലൈഫിയും റൊണാള്‍ഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡിസും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും പതിവായി സമ്പർക്കം പുലർത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പിഎസ്ജിക്ക് കൈലിയന്‍ എംബാപെക്ക് ടീമില്‍ നില നിര്‍ത്താന്‍ ഏറെ താല്പര്യമുണ്ട്.എന്നാല്‍ റയല്‍ താരത്തിനു ചുറ്റും നടക്കുന്നത് പിഎസ്ജിക്ക് കണ്ടില്ല എന്നു നടിക്കാന്‍ ആകില്ല.അതിനാല്‍ എംബാപേ ക്ലബ് വിടാന്‍ ഇടയായാല്‍ ഒരു ബാക്ക് അപ് ഓപ്ഷന് ആയാണ് റൊണാള്‍ഡോയെ പിഎസ്ജി കണക്കാക്കുന്നത്.റൊണാള്‍ഡോ മാത്രം അല്ല ലയണല്‍ മെസ്സിയും പിഎസ്ജിയുടെ ട്രാന്‍സ്ഫര്‍ ടാര്ഗട്ട് ലിസ്റ്റില്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.താരത്തിനെ ഈ സമ്മറില്‍ ക്ലബ് വില്ക്കാന് ശ്രമിക്കും എന്നു പല ദിക്കില്‍ നിന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.