രണ്ടാം പാദം സമനിലയില്‍;പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്
തോല്‍വി ഉറപ്പിച്ച് കളിച്ച ബാഴ്സ രണ്ടാം പാദത്തില്‍ സമനില സ്കോറോടെ പിഎസ്ജിയുമായി കൈകൊടുത്ത് പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ആദ്യ പാദത്തിലെ ഹീറോ കൈലിയാന്‍ എംബാപേ ആദ്യ ഗോള്‍ നേടിയപ്പോള്‍ ഏഴു മിനുറ്റിന് ശേഷം തന്നെ മെസ്സിയും ബാഴ്സക്ക് വേണ്ടി ഗോള്‍ നേടി കൊടുത്തു.

ആദ്യ പകുതിയില്‍ ബാഴ്സയുടെ കാല്ച്ചുവട്ടില് ആയിരുന്നു കളി.പിഎസ്ജിയുടെ കൌണ്ടര്‍ പ്രസ്സിങ്ങിനെ ബാഴ്സ മറികടക്കുകയും പലതവണ പിഎസ്ജിയുടെ ഗോള്‍ മുഖത്ത് വിനാശം വിതക്കാനുള്ള സാധ്യതയും കാണിച്ചു.എന്നാല്‍ ഉസ്മാന് ഡെംബേലെയുടെ മോശം ഫിനിഷിങ് ബാഴ്സക്ക് വീണ്ടും തിരിച്ചടിയായി.30 ആം മിനുട്ടില്‍ ഇക്കാര്‍ഡിയെ ഫൌള് ചെയ്തതിന്റെ പേരില്‍ ലഭിച്ച പെനാല്‍ട്ടി വലയിലാക്കിയ എംബാപേ പിഎസ്ജിക്ക് ലീഡ് നേടി കൊടുത്തു.എന്നാല്‍ അതിനു ശേഷവും കൂടുതല്‍ അറ്റാക്കിങ് കാഴ്ച്ചവച്ച ബാഴ്സ കാത്തിരുന്ന ഇടവേള 37 ആം മിനുട്ടില്‍ മെസ്സി നല്കി.ആദ്യ പകുതിയുടെ അവസാനത്തില്‍ ലഭിച്ച പെനാല്‍ട്ടി മെസ്സി മിസ് ചെയ്തത് രണ്ടാം പകുതിയില്‍ ബാഴ്സയുടെ തിരിച്ചുവരവിനുള്ള സാധ്യത കുറച്ചു.രണ്ടാം പകുതിയില്‍ താരങ്ങളെ മാറ്റികളിപ്പിച്ച പൊചെട്ടിനോ ബാഴ്സയുടെ നീക്കങ്ങള്‍ എല്ലാം മുളയിലെ നുള്ളി കളയാന്‍ കഴിഞ്ഞു.രണ്ടു ലെഗിലും കൂടി അഗ്രിഗേറ്റ് സ്കോര്‍ 5-2.