റയലിന് ജയം വീണ്ടും രണ്ടാം സ്ഥാനത്ത്
റയല്‍ മാഡ്രിഡിന് വിജയം.ഇന്നലത്തെ മല്‍സരത്തില്‍ എതിരിലാത്ത രണ്ടു ഗോള്‍ വിജയം ഗെഥാഫെക്കെതിരെ നേടിയ റയല്‍ വീണ്ടും ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.പല സുപ്രധാന താരങ്ങളും പരിക്ക് പറ്റിപ്പോയത് റയലിന്റെ ടീം ഘടനയെ തന്നെ മാറ്റിമറക്കാന്‍ സിദാന് നിര്ബന്ധിതന് ആയി.

റയലിന് വേണ്ടി ഗോള്‍ നേടിയത് കരീം ബെന്‍സെമയും രണ്ടാം ഗോള്‍ നേടിയത് ഡിഫന്റര്‍ ഫെര്‍ലാണ്ട് മെന്റിയുമാണ്. ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നതിനാല്‍ മറ്റൊരു ജയമില്ലാത്ത മല്‍സരം റയലിനെ വീണ്ടും വേട്ടയാടുമോ എന്ന സംശയം ഉണ്ടായിരുന്നു.60 ആം മിനുട്ടില്‍ കരീം ബെന്‍സേമയും 66 ആം മിനുട്ടില്‍ മെന്റിയും ഗോള്‍ നേടിയതോടെ സമ്മര്‍ദ ചൂടില്‍ നിന്നും സിദാന് ഒന്നയങ്ങൂ.മാര്വിന് പാര്‍ക്ക്,വിക്റ്റര്‍ ചസ്റ്റ്,സെര്‍ജിയോ അരിബാസ് എന്നീ യുവതാരങ്ങളെ ഇന്നലത്തെ മല്‍സരത്തോടെ ആദ്യ ടീമിലേക്ക് സിദാന് പ്രൊമോട്ട് ചെയ്തു.