Cricket Editorial Top News

അതിജീവനത്തിന്റെ അടയാളമായ 258 പന്തുകൾ

January 11, 2021

author:

അതിജീവനത്തിന്റെ അടയാളമായ 258 പന്തുകൾ

258 പന്തുകൾ നീണ്ടു നിന്ന അശ്വിന്റെയും വിഹാരിയുടെയും പോരാട്ടം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലേക്കാണ് നടന്നു കയറുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഇത്തരം ദിവസങ്ങളാണ് .ഒരൊറ്റ വിക്കറ്റിന് വേണ്ടി നിരന്തരം ആക്രമിക്കുന്ന ബൗളർമാരും പരുക്കുകളെ പോലും അവഗണിച്ചു അവരെ ചെറുത്ത് നിൽക്കുന്ന ബാറ്റ്‌സ്മാന്മാരും തമ്മിലുള്ള പോരാട്ടം . പാറ്റ് കമ്മിൻസും ജോഷ് ഹേസൽ വുഡും അഴിച്ചു വിട്ട ബൗൺസർ ബാരേജിനെയും ഓസീസ് ഫീൽഡർമാരുടെ വെർബൽ വോളികളെയും അതിജീവിച്ചു കൊണ്ട് അശ്വിനും വിഹാരിയും നയിച്ച പോരാട്ടം 2021 ലെ മറക്കാൻ കഴിയാത്ത ദൃശ്യങ്ങളിൽ ഒന്നാകുമെന്നതിൽ ആർക്കാണ് സംശയം .ഓസ്‌ട്രേലിയൻ ടീമിന്റെ എന്ത് വില കൊടുത്തും ജയിക്കാനുള്ള വന്യമായ തൃഷ്ണയും അവസാന പന്ത് വരെ ആക്രമിക്കാനുള്ള ആറ്റിറ്റ്യുഡുമാണ് ഈ അഞ്ചാം ദിവസത്തെ ഇത്ര ആവേശകരമാക്കിയത് .ഒരിക്കൽ പോലും തീക്ഷ്ണത കുറക്കാതെ പേസ് ബൗളർമാരും ഫീൽഡർമാരും അഴിച്ചു വിട്ട റിലന്റ് ലസ് അറ്റാക്ക് . മിച്ചൽ സ്റ്റാർക്കിനു മൂർച്ഛയില്ലാതിരുന്നത് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ കുറച്ചു സഹായിച്ചിരുന്നു എങ്കിൽ പോലും ഐതിഹാസികമായ ഒരു സമനിലയാണിത് .
കൃത്യമായി പറഞ്ഞാൽ കമ്മിൻസും ഹേസൽ വുഡും ചേർന്നെറിഞ്ഞ 5 ഓവറുകളാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെയും ആരാധകരെയും മുൾമുനയിൽ നിർത്തിയത് . വെൽ ഡയറക്റ്റഡ് ഷോർട്ട് പിച്ച് സ്റ്റഫിന്റെ ഒരു ക്ലിനിക്കൽ എക്സിബിഷൻ . ക്രീസിലുണ്ടായിരുന്ന അശ്വിനെയും വിഹാരിയെയും പൂർണമായും ബാക്ക് ഫുട്ടിൽ തളച്ചിട്ട ശേഷം എന്താണ് വരാൻ പോകുന്നതെന്ന കൃത്യമായ ബോധത്തോടെ നിന്ന ബാറ്റ്‌സ്മാൻമാരെ ഇൻഡിമിഡേറ്റ് ചെയ്ത 5 ഓവറുകൾ .പാറ്റ് കമ്മിൻസൊരു മെഷീനെ പോലെ തളർച്ചയില്ലാതെ ,കൃത്യതയോടെ ആക്രമിക്കുന്നത് കണ്ടപ്പോൾ ബഹുമാനമാണ് തോന്നിയത് .സച്ച് എ ടെറിഫിക് ബൗളർ . ഹേസൽ വുഡ് തന്റെ മഗ്രാത്തിയൻ (കോറിഡോർ ഓഫ് അൺ സേർട്ടനിറ്റി) ലെങ്തുകൾക്ക് തല്ക്കാലം അവധി കൊടുത്തു കൊണ്ട് ബമ്പറുകളിലേക്ക് മാറിയിരുന്നു . ഓരോ പന്തും ഓരോ ടെസ്റ്റായിരുന്ന ആ ഷോർട്ട് പീരീഡ്‌ അതിജീവിച്ചതോടെ ബാറ്റ്‌സ്മാൻമാരുടെ ആത്മവിശ്വാസം ഇരട്ടിയായി കാണണം .സർവൈവൽ ഈസ് ആൾസോ ആൻ ആർട്ട് .
കമ്മിൻസും ഹേസൽ വുഡും ഒരുക്കിയ ബൗൺസർ ബാരേജിന് മുന്നിൽ പെട്ടു പോയ രവിചന്ദ്രൻ അശ്വിനു ബമ്പർ മ്യൂസിക് ഫേസ് ചെയ്യാതെ വേറെ മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല . .‌.അശ്വിൻ ഒരിക്കലും ഒരു ടെയിൽ എൻഡർ ലെവലിലുള്ള ബാറ്റ്സ്മാനല്ലെങ്കിൽ പോലും ഷോർട്ട് പിച്ച് പന്തുകളും ബൗൺസറും നേരിടാനുള്ള പ്രോപ്പർ ടെക്നിക്കിന്റെ അഭാവം കൊണ്ടാണ് പല പന്തുകളും റിബ് കേജിൽ ഏറ്റു വാങ്ങേണ്ടി വന്നത് . ഡക്കിങ് വല്ലാതെ ഇമ്പ്രൂവ് ആകാനുണ്ട്. അശ്വിന്റെ വൾനറബിലിറ്റി അറിയാവുന്ന ഓസീസ് ബൗളർമാർ കൃത്യമായും അവിടെ തന്നെയാണ് ആക്രമിച്ചതും .യാതൊരു ദയയുമില്ലാത്ത ഷോർട്ട് പിച്ച് ആക്രമണത്തെ ഭാഗ്യത്തിന്റെ കൂടെ അകമ്പടിയോടെ അതിജീവിച്ച അശ്വിനാണ് മറ്റുള്ള ടോപ് ഓർഡർ ബാറ്റ്‌സ്മാൻമാരുടെ എഫർട്ടുകൾ പാഴാകാതെ കാത്തതും . മോസ്റ്റ് ഇമ്പോർട്ടന്റ് തിങ് വാസ് ദാറ്റ് ,അശ്വിൻ സ്റ്റൂഡ് ദേയർ . വിസിബിലി ഷേക്കൻ ആയിരുന്നെങ്കിൽ കൂടെ ഈ ടെസ്റ്റിന്റെ മത്സരഫലത്തെ സ്വാധീനിക്കുമായിരുന്ന ആ ക്രൂഷ്യൽ പീരീഡിനെ അതിജീവിച്ചു കൊണ്ട് പിടിച്ചു നിന്നതിനു നൂറിൽ നൂറാണ് മാർക്ക്.
ഹനുമ വിഹാരി , ഹാംസ്ട്രിങ് ഇഞ്ചുറിയെ അതിജീവിച്ചു നേരിട്ട നൂറിലധികം പന്തുകൾ അയാളുടെ ഗ്രിറ്റിന്റെ അടയാളമാണ് . ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്ന സാഹചര്യത്തിലും വിഹാരി പതർച്ചയില്ലാതെ ഓസീസ് ആക്രമണത്തെ പ്രതിരോധിച്ചു നിന്നു .പരിക്ക് വിഹാരിയുടെ ഫുട് വർക്കിനെ വല്ലാതെ ലിമിറ്റ് ചെയ്തിരുന്ന സാഹചര്യത്തിലും റൺസിന്‌ വേണ്ടിയുള്ള ശ്രമങ്ങൾ പൂർണമായി ഒഴിവാക്കി കൊണ്ട് വിഹാരി ക്രീസിൽ ഉറച്ച് നിന്നു.
റിഷഭ് പന്തിന്റെ കടന്നാക്രമണത്തിനു വലിയ പ്രാധാന്യമുണ്ട് .ഓസീസ് ബൗളർമാർ അൺ സെറ്റിലായി പോകുന്നത് ആയൊരു ഘട്ടത്തിൽ മാത്രമാണ്. ഇത്തരമൊരു കൗണ്ടർ അറ്റാക്കിങ് ഇന്നിംഗ്സ് വിജയത്തിലേക്ക് നയിക്കുന്ന ഒന്നാകാതിരുന്നതിനു കാരണം ഇന്ത്യൻ കളിക്കാരുടെ പരുക്കുകൾ തന്നെയാണ് . പന്ത് മടങ്ങിയപ്പോൾ ഇന്ത്യ വിജയത്തിനായുള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു .ചേതേശ്വർ പൂജാര നാലാം ഇന്നിങ്സിൽ 200 ലധികം പന്തുകൾ നേരിട്ടെങ്കിലും വീണ്ടും ജോലി പൂർത്തിയാക്കാതെ മടങ്ങിയ പോലെയാണ് തോന്നിയത് .
ഓസ്‌ട്രേലിയക്ക് നിരാശ തോന്നാമെങ്കിലും അവർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു .ഇന്ത്യക്ക് പക്ഷെ സ്വപ്നതുല്യമാണ് ഈ സമനില , പ്ലെയിങ് ഇലവനെ പോലും ബാധിക്കുന്ന രീതിയിൽ ജഡേജക്കും വിഹാരിക്കും പന്തിനുമുൾപ്പെടെ പരിക്കുകളെത്തിയ സാഹചര്യത്തിലും ,ഇന്ത്യ പൊരുതി നിന്നു . പഞ്ചുകൾക്ക് കൗണ്ടർ പഞ്ചുകൾക്ക് പകരം പഞ്ചുകളെ ബ്ലോക്ക് ചെയ്തു കൊണ്ട് ,ഒഴിഞ്ഞു മാറിക്കൊണ്ട് അതിജീവനത്തിന്റെ അടയാളമായ 258 പന്തുകൾ ..ടേക് എ ബൗ ,ടീം ഇന്ത്യ
Leave a comment