ആഴ്സണല്‍ യുവതാരത്തിനെ റാഞ്ചാന്‍ ലിവര്‍പ്പൂള്‍
ആഴ്സണൽ സ്‌ട്രൈക്കർ ഫോളാരിൻ ബലോഗുണിനായി ലിവർപൂൾ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.നിലവിലെ കരാറിന്റെ അവസാന ആറുമാസത്തെ സമീപിക്കുമ്പോൾ 19 കാരൻ നിരവധി ബുണ്ടസ്ലിഗ ക്ലബ്ബുകളിൽ നിന്നും ശ്രദ്ധ ആകർഷിക്കുന്നു.

ബലോഗുനെ പുതിയ നിബന്ധനകളുമായി ബന്ധിപ്പിക്കാൻ ആഴ്സണൽ ശ്രമിക്കുന്നുണ്ടെങ്കിലും, ജനുവരിയിൽ ലിവർപൂളുമായി കരാർ സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ ഉള്ള എല്ലാ വിധ സ്വന്തന്ത്ര്യവും താരത്തിനു ഉണ്ട്.അടുത്ത സമ്മറില്‍ ആണ് താരത്തിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പ്പൂള്‍ നോട്ടം ഇടുന്നത്.നിലവില്‍ പതിനാലാം സ്ഥാനത്ത് തുടരുന്ന ആഴ്സണലിന് ബലോഗുണിനെ ക്ലബില്‍ തുടരാന്‍ സമ്മതിപ്പിക്കുന്നത് വളരെ ശ്രമകരം ആയ പണി ആയിരിക്കും.കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സിയെ തോല്‍പ്പിച്ചത് മാനേജര്‍ ആയ അര്‍ട്ടേറ്റയുടെ മേല്‍ ഉള്ള സമ്മര്‍ദം കുറയാന്‍ കാരണം ആയിട്ടുണ്ട്.