സമനിലയില്‍ തൃപ്തിപ്പെട്ട് ബാഴ്സലോണ
കാമ്പ് ന്യൂയില്‍ നടന്ന മല്‍സരത്തില്‍ ബാഴ്സയും വലന്‍സിയയും രണ്ട് ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.കഴിഞ്ഞ മല്‍സരത്തില്‍ ജയം നേടിയ ബാഴ്സക്ക് സമ്മര്‍ദത്തിന് നേരിയ ഒരു കുറവ് ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ വീണ്ടും കോമാനും ബാഴ്സക്കും ആദിയേറുന്നുണ്ടാകും.ആദ്യ കുറച്ചു നിമിഷങ്ങളില്‍ മികച്ച ഫുട്ബോള്‍ കാഴ്ച്ചവച്ച ബാഴ്സക്കു അടിയേറ്റ പോലെ ആയിരുന്നു 29 ആം മിനുട്ടിലെ മുക്താര്‍ ടിയാകബി നേടിയ ഗോള്‍.

അതിനു ശേഷം ബാഴ്സയുടെ അക്രമണമെല്ലാം മികച്ച ചെറുത്തുനില്‍പ്പോടെ വലന്‍സിയ നേരിട്ടു. ആദ്യ പകുതി തീരാന്‍ ഇരിക്കെ ഗ്രീസ്മനെ വീഴ്ത്തിയ പേരില്‍ ലഭിച്ച പെനാല്‍ട്ടി മെസ്സി പാഴാക്കി എന്നാല്‍ തുടര്‍ന്നുണ്ടായ നീക്കത്തില്‍ ആല്‍ബ നല്കിയ പാസ് ഹെഡറിലൂടെ മെസ്സി ഗോളാക്കി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി റൊണാള്‍ഡ് അറുഹോ ബാഴ്സക്ക് ലീഡ് നേടി കൊടുത്തെങ്കിലും മാക്സിമിലിയാനോ ഗൊന്‍സാലസ് 69 ആം മിനുട്ടില്‍ നേടിയ ഗോളില്‍ ബാഴ്സയുടെ എല്ലാ മോഹങ്ങളും നിഷ്പ്രഭമായി.