മൂന്നാം ജയം കരസ്ഥമാക്കി ബെംഗളൂരു
ഒഡീഷയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബെംഗളൂരു നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ആറ് മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും മൂന്നു സമനിലയും ആണ് അവരുടെ സമ്പാദ്യം.സുനിൽ ഛേത്രി (38 ‘), ക്ലീറ്റൺ സിൽവ (79’) എന്നിവര്‍ ബെങ്കളൂരുവിന് വേണ്ടി സ്കോറര്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഒഡീഷയ്ക്ക് അല്പമെങ്കിലും ആശ്വാസ നിമിഷം പകര്‍ന്നത് 71 ആം മിനുട്ടിലെ സ്റ്റീവന്‍ ടൈലറുടെ ഗോള്‍ ആയിരുന്നു.

ആറ് മല്‍സരങ്ങളില്‍ നിന്നും അഞ്ചു തോല്‍വിയും ഒരു സമനിലയും നേടിയ ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിന് തൊട്ട് താഴെ പത്താം സ്ഥാനത്താണ്.പല അവസരങ്ങളിലും ബെങ്കളൂരൂ ഗോള്‍ കീപ്പര്‍ ഗുര്‍ക്കീരത്ത് സന്ധുവിനെ പരീക്ഷിച്ച ഒഡീഷ 71 ആം മിനുട്ടില്‍ ഗോള്‍ നേടി ആശ്വാസം കണ്ടെത്തിയെങ്കിലും 79 മിനുട്ടില്‍ സില്‍വയുടെ ഗോള്‍ നേടിയ വരെയായിരുന്നു അതിന്റെ ആയുസ്.