പ്രഷര്‍ കുക്കറില്‍ ആഴ്സണല്‍
ബുധനാഴ്ച വൈകുന്നേരം എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് വരുന്ന സതാംപ്ടണിനെ സ്വാഗതം ചെയ്യുമ്പോൾ അണ്ടർ ഫയർ മാനേജർ മൈക്കൽ അർട്ടെറ്റയുടെ സമ്മർദ്ദം ലഘൂകരിക്കാനാണ് ആഴ്സണൽ ശ്രമിക്കുന്നത്.കഴിഞ്ഞ മൂന്നു ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ തോല്‍വി നേരിട്ട ആഴ്സണല്‍ ഇപ്പോള്‍ ലീഗില്‍ പതിനഞ്ചാം സ്ഥാനത്താണ്.ഇനിയൊരു തോല്‍വി ഒരു പക്ഷേ അര്‍ട്ടേറ്റയുടെ കരിയറിനെ തന്നെ ബാധിച്ചേക്കാം.

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നാരക്ക് ആണ് ഇരുവരും തമ്മില്‍ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വച്ച് ഏറ്റുമുട്ടുക.പന്ത്രണ്ട് മല്‍സരങ്ങളില്‍ നിന്നും ഏഴ് വിജയവും രണ്ട് സമനിലയും മൂന്ന് തോല്‍വികളും നേരിട്ട സതാംട്ടന് നിലവില്‍ നാലാം സ്ഥാനത്താണ്.ഇന്നൊരു വിജയം നേടാന്‍ ആയാല്‍ ഒരുപക്ഷേ സതംട്ടന് പ്രീമിയര്‍ ലീഗില്‍ തല്‍കാലത്തെങ്കിലും ഒന്നാം സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞേക്കും.