അഗ്യുറോ യുണൈറ്റഡിനെതിരെ ആദ്യ ഇലവനില്‍ ഉണ്ടാകില്ല എന്ന് വെളിപ്പെടുത്തി പെപ്
ചാമ്പ്യന്‍സ് ലീഗില്‍ മാര്‍സിലിക്കെതിരെ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ സെര്‍ജിയോ അഗ്യുറോ മാഞ്ചെസ്റ്റര്‍ ഡെര്‍ബിക്കെതിരെ ആദ്യ ഇലവനില്‍ ഇടം നേടില്ല എന്ന് പെപ് ഗാര്‍ഡിയോള വെളിപ്പെടുത്തി.കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ശേഷം അർജന്റീനിയൻ സീസണിന്റെ തുടക്കം നഷ്‌ടപ്പെട്ടു,പിന്നീട് ഒരു കൈത്തണ്ട പരിക്കോടെ വീണ്ടും വിശ്രമത്തില്‍ ആയിരുന്നു താരം.

“ഇപ്പോഴും ഗോള്‍ നേടാനുള്ള കഴിവ് അദ്ദേഹം കാണിക്കുന്നുണ്ട്.അദ്ദേഹത്തിന് മൂന്നോ നാലോ പരിശീലന സെഷനുകൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ പ്രതികരണം മികച്ചതായിരുന്നു. 25 മിനിറ്റ് കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു,എന്നാല്‍ ഇത് ഘട്ടം ഘട്ടമായി ചെയ്യേണ്ട കാര്യം ആണ്.ഏറ്റവും പ്രധാനപ്പെട്ട കാര്യം നാളെ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെ ആണ് എന്നതാണ്.”പെപ് ഗാര്‍ഡിയോള മാധ്യമങ്ങളോട് വെളിപ്പെടുത്തി.നാളെ ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ആണ് മല്‍സരം.