ഡെംബേലെ യുവന്റസിനെതിരെ ഉണ്ടാകാന്‍ ഇടയില്ല എന്നു ബാഴ്സ വെളിപ്പെടുത്തി
ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെത്തുടർന്ന് യുവന്റസുമായി ബാഴ്സ ഏറ്റുമുട്ടലില്‍ ഉസ്മാൻ ഡെംബെലെ ഇറങ്ങുന്ന കാര്യം സംശയമാണ്.ശനിയാഴ്ച കാഡിസിനോട് ബാഴ്സ 2-1ന് തോറ്റപ്പോൾ ഡെംബെലെ പകരക്കാരനായി ഇറങ്ങിയിരുന്നു.യാതൊരു പ്രശ്നവുമില്ലാതെ ഡെംബെലെ മത്സരം പൂർത്തിയാക്കി, എന്നാൽ ചൊവ്വാഴ്ച ക്യാമ്പ് നൗവിൽ യുവേയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഷോഡൗൺ മല്‍സരത്തില്‍ അദ്ദേഹം മിസ് ചെയ്യാനുള്ള സാധ്യത വളരെ അധികം ആണെന്നും ക്ലബ് വെളിപ്പെടുത്തി.

“ഡിസംബർ 6 ഞായറാഴ്ച രാവിലെ നടന്ന ടെസ്റ്റുകളിൽ ഫസ്റ്റ്-ടീം കളിക്കാരനായ ഉസ്മാൻ ഡെംബെലെക്ക് ഹാംസ്ട്രിങ് ഏലോങ്ഗെഷന് ഉള്ളതായി കണ്ടെത്തി.കാഡിസിനെതിരെ, ഫ്രഞ്ച് വിംഗർ ബെഞ്ചിൽ നിന്ന് ഇറങ്ങി, ഈ വർഷത്തെ തന്റെ പന്ത്രണ്ടാമത്തെ ഗെയിമിൽ പങ്കെടുക്കുകയും അതുവരെ നാല് ഗോളുകൾ നേടുകയും ചെയ്തു.”ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഒരു പ്രസ്താവനയിൽ പറയുന്നു.