ചെല്‍സിയില്‍ താന്‍ നേരിട്ട സമ്മര്‍ദ്ദമൊന്നും ലംപര്ഡിനില്ല എന്ന് മോറിഞ്ഞോ
നിലവിലെ ബ്ലൂസ് ബോസ് ഫ്രാങ്ക് ലാംപാർഡിനേക്കാൾ കൂടുതൽ സമ്മർദ്ദത്തിലായിരുന്നു താന്‍ എന്നു ടോട്ടൻഹാം മാനേജർ ജോസ് മൗറീഞ്ഞോ.മൗറീഞ്ഞോ ചെൽസിക്കൊപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി. ലാംപാർഡ് അകാലത്തെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളായിരുന്നു.മൗറീഞ്ഞോ സ്പർസിലുള്ളതിനേക്കാൾ ചെൽസി ബോസ് എന്ന നിലയിൽ ലാംപാർഡ് നിലവിൽ കൂടുതൽ സമ്മർദ്ദത്തിലാണെന്നും മൗറിഞ്ഞോ പറഞ്ഞു.

“എനിക്ക് തോന്നിയത്, ഞാൻ ഈ ക്ലബ്ബുകളിൽ ആയിരുന്നപ്പോൾ, എന്റെ മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു, ഇപ്പോൾ ഈ ടീമുകളുടെ കോച്ചുകളിൽ ഒന്നും അത്ര വലിയ സമ്മർദ്ദമില്ല.നിങ്ങള്‍ ഒരു ടീമില്‍ ഫേവറിറ്റ്സ് ആണെങ്കില്‍ നിങ്ങള്‍ക്ക് അറിയാം നിങ്ങള്‍ എന്തു കൊണ്ടാണ് ഫേവറിറ്റ്സ് എന്ന്.അങ്ങനെ ആകുമ്പോള്‍ നിങ്ങൾ അത്തരം സമ്മർദ്ദവും ഉത്തരവാദിത്തവും കൈകാര്യം ചെയ്യുകയും വേണം.”മോറിഞ്ഞോ മാധ്യമങ്ങളോട് പറഞ്ഞു.