ആര്ത്തുറിനെയും ഡിബാലയെയും കുറ്റപ്പെടുത്തി പിര്‍ലോ
ചൊവ്വാഴ്ച ഫെറൻക്വാറോസിനെതിരായ 2-1ന്റെ വിജയത്തിൽ പൗലോ ഡിബാല മികച്ച പ്രകടനം അല്ല കാഴ്ചവച്ചതെന്ന് യുവന്റസ് ഹെഡ് കോച്ച് ആൻഡ്രിയ പിർലോ.കളിയിൽ വെറും 62 മിനിറ്റ് നീണ്ടുനിന്ന ഡിബാല മല്‍സരം ടൈ ആയിരിക്കുമ്പോള്‍ പിര്‍ലോ താരത്തിനെ പിന്‍വലിച്ചു.

“വ്യത്യസ്തമായ ഒരു മനോഭാവത്തോടെയാണ് ഞങ്ങൾ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നത്, എന്നാൽ കടലാസിൽ ലളിതമായി തോന്നുന്ന ഗെയിമുകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം.കളിക്കാരിൽ നിന്ന് ഞാൻ കൂടുതൽ പ്രതീക്ഷിച്ചു, പക്ഷേ ഫെറൻക്വാറോസ് ശാന്തരായി കളിച്ചു.ഞങ്ങൾ വളരെ സാവധാനത്തിൽ കളിച്ചു ഇത് അവർക്ക് പ്രതിരോധം എളുപ്പമാക്കി.ആര്‍ത്തുര്‍,ഡിബാല എന്നിവര്‍ മോശം ഫോം കാഴ്ചവച്ചു.കളി സൈഡിലേക്ക് പോകണ്ടതിന് പകരം ത്രൂ ബോള്‍ നല്കാന് നോക്കി കളി ആര്‍ത്തുര്‍ മോശം ആക്കി.”പിര്‍ലോ വെളിപ്പെടുത്തി.