ചെല്‍സിക്ക് വിജയം
ന്യൂ കാസില്‍ യുണൈറ്റഡിനെ എതിരിലാത്ത രണ്ടു ഗോളിന് അവരുടെ ഹോമില്‍ നിന്നു തന്നെ പരാജയപ്പെടുത്തി ചെല്‍സി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.എല്ലാ ലീഗിലും ഉള്‍പ്പടെ തുടര്‍ച്ചയായ അഞ്ചാം വിജയം ആണ് ചെല്‍സി ഇപ്പോള്‍ നേടിയിരിക്കുന്നത്.മറ്റൊരു ക്ലീന്‍ ചീറ്റ് കൂടി നേടിയതോടെ പഴി കേട്ട ഡിഫന്‍സും പ്രകടനം മെച്ചപ്പെടുത്താന്‍ തുടങ്ങി എന്നു സാരം.

10 ആം മിനുട്ടില്‍ ഓണ്‍ ഗോള്‍ വഴങ്ങി ഫെഡറിക്കോ ഫെര്‍ണാണ്ടസ് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു.ഒരു ഗോളിനു മുന്നേറിയ ചെല്‍സി പിന്നീട് അടുത്ത ഗോള്‍ നേടിയത് 65 ആം മിനുട്ടില്‍ ആണ്.റ്റാമി എബ്രഹാം നേടിയ ഗോള്‍ അവരുടെ ലീഡ് നില ഇരട്ടിച്ചു.പോയിന്റ് പട്ടികയില്‍ ടോട്ടന്‍ഹാമിന് താഴെ രണ്ടാം സ്ഥാനം നേടി ശക്തമായ തിരിച്ചുവരവ് നടത്തി ലംപാര്‍ഡ് ചെല്‍സി ഇപ്പോഴും ലീഗില്‍ സാധ്യത നിലനിര്‍ത്തുന്നു എന്നു തെളിയിച്ചു.