ഒന്നാം സ്ഥാനം നേടി ബ്രസീല്‍
വെനസ്വേലയുമായുള്ള മല്‍സരം സമനിലയില്‍ പിരിയുമെന്ന് തോന്നിച്ചെങ്കിലും റോബര്‍ട്ട് ഫിര്‍മിഞ്ഞോ ബ്രസീലിന്‍റെ രക്ഷകന്‍ ആയി.67 ആം മിനുട്ടില്‍ ഗോള്‍ നേടി ബ്രസീലിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാന്‍ ഫിര്‍മിഞ്ഞോക്ക് ആയി.പരിക്ക് മൂലം നേയ്മര്‍ കുട്ടിഞ്ഞോ എന്നിവര്‍ ഇല്ലാതിരുന്ന മല്‍സരത്തില്‍ റിച്ചാര്‍ഡ്ലിസണ്‍,ഡഗ്ലസ് ലൂയിസ് എന്നിവരെ മുന്‍ നിര്‍ത്തി പഴുത്തടച്ചു.

രണ്ടാം പകുതിക്ക് ഇറങ്ങുമ്പോള്‍ ബ്രസീല്‍ ഡഗ്ലസ് ലൂയിസിന് പകരം ലൂക്കാസ് പക്ക്വേറ്റയേ പരീക്ഷിച്ച് നോക്കി.ബ്രസീലിന്‍റെ നീക്കങ്ങള്‍ 67 ആം മിനുട്ടില്‍ ലക്ഷ്യം കണ്ടു.റിച്ചാര്‍ഡ്ലിസണ്‍,ഗബ്രിയേല്‍ ജീസസ് എന്നിവരെ പിന്‍വലിച്ച ടിറ്റേ പെഡ്രോ എവര്‍ട്ടന്‍ സോറാസ് എന്നിവര്‍ക്ക് അവസരം നല്‍കി.ഇതോടെ പോയിന്‍റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി.അടുത്ത മല്‍സരം വരുന്ന ബുധനാഴ്ച്ച യുറോഗ്വായ്ക്കെതിരെ അവരുടെ ഹോമില്‍ ചെന്നാണ്.