European Football Foot Ball Top News

ബാഴ്സക്ക് തലവേദന ലാലിഗയിലെ മോശം ഫോം

October 31, 2020

ബാഴ്സക്ക് തലവേദന ലാലിഗയിലെ മോശം ഫോം

ശനിയാഴ്ച രാത്രി അലവേസിനെ നേരിടാൻ എസ്റ്റാഡിയോ ഡി മെൻഡിസോറോസയിലേക്ക് പോകുമ്പോൾ ബാഴ്സലോണ ലാ ലിഗയില്‍ തങ്ങളുടെ ശനിദശ മാറ്റാന്‍ ശ്രമിക്കും.കഴിഞ്ഞ വാരാന്ത്യത്തിൽ എൽ ക്ലാസിക്കോയിൽ 3-1 ന് തോറ്റ റൊണാൾഡ് കോമാന്റെ ടീം ഇപ്പോൾ പട്ടികയിൽ 12 ആം സ്ഥാനത്താണ്. അലാവെസ് ഏഴ് പോയിന്റുമായി 15 ആം സ്ഥാനത്താണ്.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

കഴിഞ്ഞ വാരാന്ത്യത്തിൽ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനോട് 3-1 ന് ഹോം തോൽവി ഏറ്റുവാങ്ങുന്നതിന് മുമ്പ് ഒക്ടോബർ 17 ന് ഗെറ്റാഫെയിൽ നടന്ന മത്സരത്തിലും അവര്‍ പരാജയപ്പെട്ടിരുന്നു.എല്‍ ക്ലാസികോയില്‍ ടീമിന്‍റെ മോശം പ്രകടനത്തിന് കാരണം കോമാന് വലിയ പഴി കേള്‍കേണ്ടി വന്നിരുന്നു.എന്നാല്‍ യുവന്‍റസിനെതിരെയുള്ള മല്‍സരത്തില്‍ ബാഴ്സയുടെ പ്രകടനം മെച്ചപ്പെട്ടതിനാല്‍ അദ്ദേഹത്തിനുമേല്‍ ഉള്ള സമ്മര്‍ദത്തിന് നേരിയ ഒരു കുറവ് ഉണ്ടാകും.

Leave a comment