European Football Foot Ball Top News

വെസ്റ്റ് ഹാമിന് ആന്‍ഫീല്‍ഡ് കടമ്പ

October 31, 2020

വെസ്റ്റ് ഹാമിന് ആന്‍ഫീല്‍ഡ് കടമ്പ

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ  തങ്ങളുടെ നാലാമത്തെ മത്സരം ജയിക്കാൻ വേണ്ടി ഇന്നിറങ്ങുന്നു.റെഡ്സ് വെസ്റ്റ് ഹാം യുണൈറ്റഡിനെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ശനിയാഴ്ച ആരാധകരുടെ ശ്രദ്ധ മുഴുവനും ഈ മല്‍സരത്തില്‍ ആയിരിക്കും.എന്തെന്നാല്‍ കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ലേയ്സെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിക്കുകയും ടോട്ടന്‍ഹാം,മാഞ്ചെസ്റ്റര്‍ സിറ്റി എന്നിവരെ സമനിലയില്‍ തലക്കുകയും ചെയ്തതിനാല്‍ വരാനിരിക്കുന്ന മല്‍സരം ലിവര്‍പൂളിന് വഴങ്ങാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും.

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ചൊവ്വാഴ്ച രാത്രി ലിവർപൂളിന്റെ  പരിക്ക് പ്രതിസന്ധി വീണ്ടും വഷളായെങ്കിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പില്‍ വിജയം കണ്ടത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കും.ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് വിജയം നേടി എങ്ങനെയും ആദ്യ സ്ഥാനത്ത് എത്താന്‍ ലഭിച്ച സുവര്‍ണാവസരം ആണിത്.

Leave a comment