European Football Foot Ball Top News

വിജയം അനിവാര്യം ഇരുവര്‍ക്കും

October 28, 2020

വിജയം അനിവാര്യം ഇരുവര്‍ക്കും

2020-21 ലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച മത്സരം ബുധനാഴ്ച രാത്രി ടൂറിനിൽ നടക്കും. യുവന്റസ് ആതിഥേയരായ ബാഴ്‌സലോണയേ വരവേല്‍ക്കുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിൽ ഏറ്റുമുട്ടുന്നത്  ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിന്നെങ്കിലും എല്ലാ മോഹങ്ങള്‍ക്കും തിരിച്ചടിയായി റൊണാള്‍ഡോവിന് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു.

നാളെ രാവിലേ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് ലോകം മുഴുവനും ഉറ്റുനോക്കുന്ന മല്‍സരം അരങ്ങേറാന്‍ പോകുന്നത്.2015 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്സലോണ ഇറ്റാലിയൻ ഭീമന്മാരെ തോൽപ്പിച്ചതിനാൽ ആൻഡ്രിയ പിർലോയ്ക്ക് ബ്ലൂഗ്രാനയുമായുള്ള അവസാന ഷോഡൗണിനെക്കുറിച്ച് ഓർമ്മപ്പെടുത്തേണ്ട ആവശ്യമില്ല. കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇരു ടീമുകളുമ്മ് ഇപ്പോള്‍ അവരുടെ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്.എല്‍ ക്ലാസികോ തോറ്റ ബാഴ്സ ഇന്നിറങ്ങുന്നത് എങ്ങനെയും ഒരു വിജയം നേടാന്‍ ആയിരിയ്ക്കും.ആവരുടെ ക്ലബിലെ പ്രശ്നങ്ങള്‍ക്ക് എല്ലാം ഒരറുതി വന്ന പോലെ ക്ലബ് പ്രസിഡന്‍റ് ബാര്‍ത്തോമ്യു ഇന്നലെ രാജി വച്ചിരുന്നു.

Leave a comment