സമനിലയില്‍ കുരുങ്ങി സിറ്റി
മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തി എങ്കിലും സമനില കൊണ്ട് മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ആശ്വസിക്കേണ്ടി വന്നു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം മല്‍സരത്തില്‍ നേടി.ഫില്‍ ഫോഡന് സിറ്റിക്ക് വേണ്ടി വല ചലിപ്പിച്ചപ്പോള്‍ വെസ്റ്റ് ഹാം താരം മിക്കായില്‍ അന്റോണിയോ വെസ്റ്റ് ഹാമീന്‍ സ്കോറര്‍ വേഷം കെട്ടി.മല്‍സരം തീര്‍ന്നപ്പോള്‍ അഞ്ച് മത്സരങ്ങൾക്ക് ശേഷം എട്ട് പോയിന്റുമായി ഇരുടീമുകളും പോയിന്റ് പട്ടികയില്‍ അടുത്തടുത്ത് ആണ്.ഗോൾ വ്യത്യാസത്തിൽ വെസ്റ്റ് ഹാം സിറ്റിക്കു മുകളില്‍ പതിനൊന്നാം സ്ഥാനത്ത് ഇരിക്കുന്നു.

മല്‍സരം തുടങ്ങി പതിനെട്ടാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയത് വെസ്റ്റ് ഹാം ആയിരുന്നു.രണ്ടാം പകുതിയില്‍ പെപ് അഗ്യുറോക്ക് പകരം ഇറക്കിയ ഫില്‍ ഫോഡന് ആയിരുന്നു സിറ്റിയുടെ രക്ഷകന് ആയി അവതരിച്ചത്.