European Football Foot Ball Top News

സെഞ്ചുറി നേടി rono

September 9, 2020

സെഞ്ചുറി നേടി rono

ഇന്ന് രാവിലെ നടന്ന നാഷന്‍സ് ലീഗ് മല്‍സരത്തില്‍ സ്വീഡന് എതിരെ ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ തന്‍റെ കരിയറിലെ 100 ഇന്‍റര്‍നാഷനല്‍ ഗോള്‍സ് എന്ന റിക്കോര്‍ഡ് തികച്ചു.ഇത് നിലവില്‍ നേടുന്ന ഒരേ ഒരു ആക്ടിവ് ഫുട്ബോള്‍ പ്ലേയര്‍ അത് റൊണാള്‍ഡോ മാത്രം ആണ്.ഇറാന് വേണ്ടി 109 ഗോളുകള്‍ നേടിയ അലി ദേയി ആണ് ഈ പട്ടികയിലെ ടോപ് സ്കോറര്‍.

സ്വീഡനെതിരെയുള്ള മല്‍സരത്തില്‍ ഇറങ്ങുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും താരത്തിന് സന്‍റോസ് അവസരം നല്‍കി.അവസരം മുതലാക്കി ടീമിന് വേണ്ടി രണ്ടു ഗോളുകളും നേടിയത് റൊണാള്‍ഡോ ആയിരുന്നു.45 ആം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് വലയിലാക്കിയാണ് റൊണാള്‍ഡോ തന്‍റെ സ്കോറിങ് തുടങ്ങിയത്.പിന്നീട് ജോവാ ഫെലിക്സ് നല്‍കിയ അസിസ്റ്റില്‍ അടുത്ത ഗോളും നേടി റൊണാള്‍ഡോ പോര്‍ച്ചുഗലിന് വിജയം നേടി കൊടുത്തു.

Leave a comment