Editorial Foot Ball legends Top News

പാസ്സിങ്ങിന്റെ രാജാവ്.. കൃത്യതയുടെ ചക്രവർത്തി…

July 27, 2020

പാസ്സിങ്ങിന്റെ രാജാവ്.. കൃത്യതയുടെ ചക്രവർത്തി…

തൻറെ ലക്ഷത്തിലേക്ക് കിറുകൃത്യതയോടെ അസ്ത്രം തൊടുക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ.. ഫുട്ബാൾ മൈതാനിയിൽ തന്റെ ലക്ഷ്യത്തിലേക്ക് അണുവിടവ്യതി ചലിക്കാതെ കിറുകൃത്യതയോടെ കാലുകൾ കൊണ്ട് പന്തിനെ എത്തിക്കുന്നവനാണ് കളിക്കളത്തിലെ വേട്ടക്കാരൻ… റയൽ മാഡ്രിഡിനുണ്ട് ഇതുപോലൊരു വേട്ടക്കാരൻ.. മൈതാനത്തിന്റെ ഏത് കോണിൽ നിന്നും മുക്കിലും മൂലയിലും നിന്നും താൻ ഉദ്ദേശിക്കുന്ന എവിടേക്ക് വേണമെങ്കിലും ആരിലേക്കു വേണമെങ്കിലും ഉദ്ദേശിക്കുന്ന വേഗതയിൽ ഉദ്ദേശിക്കുന്ന രീതിയിൽ കൃത്യമായി പന്തെത്തിക്കുന്ന ചുരുക്കം ചില മധ്യനിരക്കാരൻ ഒരാൾ… പറഞ്ഞു വരുന്നത് മറ്റാരെയെയും കുറിച്ചല്ല, റയൽ മാഡ്രിഡിന്റെ 8ആം നമ്പർ കുപ്പായം അണിയുന്ന ടോണി ക്രൂസ് എന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച മധ്യനിരക്കാരനെ പറ്റിയാണ്….

💎ടോണി ക്രൂസ്💎 ഇന്ന് ലോകം കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരിൽ ഒരാൾ.. റയൽ മാഡ്രിഡിന്റെ പാസ്സിങ് മെഷീൻ.. ആർക്കും പിടികൊടുക്കാതെ എങ്ങും നിൽക്കാതെ കുതിച്ചു പായുന്ന റയൽ മാഡ്രിഡിന്റെ എൻജിൻ ആണ് ഈ സ്വർണ്ണക്കളർ ഉള്ള കുറ്റിമുടിക്കാരൻ…
പസ്സിങ്ങിലെ കൃത്യതയാണ്.. പ്രേത്യേകിച്ചു ലോങ് പാസുകളിലെ കിറുകൃത്യതയാണ് ഇദ്ദേഹത്തിന്റെ മാസ്റ്റർപീസ്…

റയൽ മാഡ്രിഡിന് 34ആം ലാ ലീഗാ കീരീടം നേടി കൊടുക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കളിക്കാരനാണ് സിദ്ദാന്റെ വിശ്വസ്ത പോരാളി ആയ ക്രൂസ്..
റയൽ മാഡ്രിഡ് 34ആം ലീഗ് കിരീടം നേടിയ ഈ സീസണിൽ ടോണി ക്രൂസ് 35 ലീഗ് മത്സരങ്ങളിൽ ആണ് ബൂട്ട് കെട്ടിയത്… അതിൽ നിന്ന് 4 ഗോളുകളും 5 അസിസ്റ്റുകളുമാണ് ഈ ജർമൻ മിഡ്ഫീൽഡർ നേടിയത്.. ഒരു മധ്യനിരക്കാരനെ അളക്കുന്നത് ഗോളുകളുടെ എണ്ണത്തിലല്ല എന്ന് നമുക്കറിയാം.. ടോണി ക്രൂസിനെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് ഇതിലൊന്നിലും അല്ല.. മറ്റൊരു കളിക്കാരനും അവകാശപ്പെടുവനില്ലാത്ത അദേഹത്തിന്റെ പാസിംഗ് അക്യൂറസിയിൽ ആണ്..

യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ ഈ സീസണിൽ ഏറ്റവും മികച്ച പാസിംഗ് ആക്യൂറസിയാണ് ടോണി ക്രൂസിനുള്ളത്. 93% ആണ് ക്രൂസിന്റെ ആക്യൂറസി. തുടർച്ചയായ ആറാം സീസണിലും അദേഹം പാസ്സിങ് കൃത്യത 90% നും മുകളിൽ നിലനിർത്തുകയാണ്.ഈ സീസണിൽ അദ്ദേഹം ലാ ലിഗെയിൽ 2336 പാസുകളിലൂടെ റയൽ മാഡ്രിഡിന്റെ കിരീടത്തിലേക്കുള്ള തേരോട്ടത്തിനായി എണ്ണയിട്ടത്. അതിൽ തന്നെ 56 എണ്ണം കീപാസ്സുകളും.. റയലിനായി ഈ സീസണിൽ ഏറ്റവും അധികം പാസുകൾ നൽകിയതും മറ്റാരുമല്ല. ലാ ലീഗയിൽ മൂന്നാമതും.. റയലിന്റെ കിരീടത്തിലേക്കുള്ള മുന്നേറ്റങ്ങൾക്ക് ഏറ്റവും അധികം ലോംഗ് പാസ്സുകളും ക്രോസ്സുകളും നല്കിയതും മറ്റാരുമല്ല. ക്രൂസിന്റെ കാലിൽ നിന്നോ പാസ്സിൽ നിന്നോ എതിരാളിക്ക് പന്ത് കിട്ടുന്നത് വളരെ വിരളമായേ നമ്മൾ കണ്ടിട്ടുള്ളു.. അത്രക്ക് കൃത്യമാണ് ആ കാലുകൾ.

ഈ സീസണിൽ റയലിന്റെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് പിറന്നതും ക്രൂസിന്റെ വലം കാലിൽനിന്നുമാണ്. സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ വലൻസിയക്കെതിരെ കളിയുടെ 15ആം മിനിറ്റിൽ ക്രൂസ് നേടിയ മാജിക് ഗോൾ റയൽ ആരാധകർ മാത്രമല്ല ഫുട്ബാൾ ലോകം പോലും അങ്ങനെ പെട്ടന്ന് മറക്കില്ല.. അത്രക്ക് മനോഹരമായിരുന്നു ആ ഗോൾ.. കോർണറിൽ നിന്ന് മഴവില്ലുപോലെ വളഞ്ഞെത്തിയ പന്ത് നേരെ ഗോളിലേക്ക്.. ഹോ.. ഓരോ റയൽ ആരാധകരേയും കോരിത്തരിപ്പിച്ച നിമിഷം.. മറക്കിലൊരിക്കലും.. തന്റെ ജേഴ്‌സി നമ്പർ ആയ 8ആം തിയതി തന്നെ ഇതുപോലൊരു ഗോൾ നേടി എന്നുള്ളത് ഇതിലെ കൗതുകകരമായ ഒരു കാര്യം.

കളിക്കളത്തിലെ തികഞ്ഞ മാന്യൻ..പക്ഷെ കളിയിൽ എതിരാളിയിൽ നിന്നും പന്ത് റാഞ്ചി എടുത്ത സഹതാരങ്ങൾക്കു നൽകുന്നതിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്താത്ത പോരാളി.. പരുന്ത് ഇരയെ വട്ടമിട്ടു പറക്കുന്നപോലെ, മൈതാനത്തിന്റെ മധ്യഭാഗത്ത് പന്തിനെ വട്ടമിട്ട് എതിരാളിക്ക് ഒരു ഇടവും നൽകാതെ കയറി ഇറങ്ങി കളിക്കുന്ന യഥാർത്ഥ മിഡ്ഫീൽഡർ.. ഒരേ സമയം മുന്നോട്ടും പിന്നോട്ടും കയറി ഇറങ്ങി പ്രതിരോധിക്കാനിറങ്ങുകയും അതോടൊപ്പം അക്രമണത്തിനാവശ്യമായതെല്ലാം യഥേഷ്ടം നൽകുകയും ചെയ്യുന്ന കളിക്കളത്തിലെ സൂത്രശാലിയാണ് ടോണി ക്രൂസ് എന്ന 30 കാരൻ.

സ്വധവേ ശാന്തമായ പ്രതീകം.. പക്ഷെ റയൽ മാഡ്രിഡിന്റെ സെറ്റ് പീസുകളിലൂടെ എതിർ ഗോൾ മുഖത്തു സ്ഥിരം അശാന്തത സൃഷ്ടിക്കുന്ന ഫ്രീക്കിക്കുകളുടെ സൃഷ്ടാവ്..
എടുത്ത് പറയേണ്ട മറ്റൊരു കാര്യം, ഇരു കാലുകൾ കൊണ്ടും ഒരുപോലെ ബുള്ളറ്റ് പോലുള്ള ഷോട്ടുതിർക്കാൻ ഉള്ള കഴിവിനെയാണ്.. ഈ സീസണിൽ അങ്ങനെയും എണ്ണം പറഞ്ഞ ഗോളുകൾ ആ കാലുകളിൽ നിന്ന് റയലിന് പോയിന്റുകൾ നേടി തന്നു.. എതിർ ഗോൾമുഖത്തേക്ക് ഇരുകാലുകൾ കൊണ്ടും ഒരുപോലെ പന്തിനെ പായിക്കാൻ കഴിവുള്ള എണ്ണം പറഞ്ഞ ലോകോത്തര മധ്യനിരക്കാരിൽ ഒരാൾ…

പാസ്സിങ്ങിൽ ഇന്ന് ക്രൂസിനോളം പോന്നവർ ലോകത്തുണ്ടോ എന്നൊണ് സംശയം.. എന്നിരുന്നാലും റയൽ മാഡ്രിഡിന്റെ ഉയരങ്ങളിലേക്ക് ശക്തി പകരുന്ന ഷോട്ടുകളും കൃത്യത നിറഞ്ഞ പാസുകളുമായി റയലിന്റെ മധ്യനിരയെ ഭരിക്കുന്ന ടോണി ക്രൂസ് റയലിന്റെയും റയൽ ആരാധകരുടെയും സ്വകാര്യ അഹങ്കാരം ആണെന്ന് നിസംശയം പറയാം
അതേ… ടോണി ക്രൂസ് ഞങ്ങളുടെ അഭിമാനമാണ്..

#RMLK

Leave a comment